കോ​ഴി​ക്കോ​ട്: പൊ​തു​മ​രാ​മ​ത്ത്‌ വ​കു​പ്പ് ന​ഗ​ര​ത്തി​ൽ ന​വീ​ക​രി​ക്കു​ന്ന മൂ​ന്ന്‌ പാ​ല​ങ്ങ​ളു​ടെ​യും പ്ര​വൃ​ത്തി പൂ​ർ​ത്തി​യാ​യി. സി​എ​ച്ച്‌ മേ​ൽ​പ്പാ​ലം ന​വീ​ക​ര​ണം പൂ​ർ​ത്തി​യാ​ക്കി നാ​ടി​ന്്‌ സ​മ​ർ​പ്പി​ച്ച​തി​ന് പി​റ​കെ​യാ​ണ്്‌ മാ​ങ്കാ​വ്‌, എ​കെ​ജി, ക​ല്ലു​ത്താ​ൻ​ക​ട​വ്‌ മേ​ൽ​പ്പാ​ല​ങ്ങ​ൾ ന​വീ​ക​രി​ച്ച​ത്.​

എ​കെ​ജി പാ​ല​ത്തി​ൽ ചി​ല മി​നു​ക്കു​പ​ണി​ക​ളേ ഇ​നി അ​വ​ശേ​ഷി​ക്കു​ന്നു​ള്ളു. ഇ​ത്‌ ര​ണ്ടു​ദി​വ​സ​ത്തി​ന​കം പൂ​ർ​ത്തി​യാ​കും. ഇ​തോ​ടെ ന​ഗ​ര​ത്തി​ലെ മേ​ൽ​പ്പാ​ല​ങ്ങ​ളു​ടെ​യെ​ല്ലാം ന​വീ​ക​ര​ണം പൂ​ർ​ത്തി​യാ​കും. കാ​ല​പ്പ​ഴ​ക്ക​ത്താ​ലു​ണ്ടാ​യ കേ​ടു​പാ​ട്‌ പ​രി​ഹ​രി​ച്ച്‌ പാ​ല​ങ്ങ​ൾ​ക്ക്‌ ക​രു​ത്തും അ​ഴ​കും കൂ​ട്ടി​യാ​ണ് ന​വീ​ക​രി​ച്ച​ത്‌. ഉ​പ്പു​കാ​റ്റ്‌ ഏ​ൽ​ക്കു​ന്ന പ്ര​ദേ​ശ​മാ​യ​തി​നാ​ൽ ആ​ന്‍റി കാ​ർ​ബ​ണേ​ഷ​നും ന​ട​ത്തി. പു​തി​യ പ്ര​കാ​ശ​സം​വി​ധാ​ന​ങ്ങ​ളു​മൊ​രു​ക്കി.

ഡ​ൽ​ഹി ആ​സ്ഥാ​ന​മാ​യു​ള്ള സ്‌​ട്ര​ക്‌​ച​റ​ൽ സ്‌​പെ​ഷ്യാ​ലി​റ്റി​യാ​ണ്‌ മൂ​ന്നു പാ​ല​ത്തി​ന്‍റെ​യും ക​രാ​ർ ഏ​റ്റെ​ടു​ത്ത​ത്‌. മൂ​ന്ന​ര​പ്പ​തി​റ്റാ​ണ്ടി​ലേ​റെ പ​ഴ​ക്ക​മു​ള്ള ഫ്രാ​ൻ​സി​സ്‌ റോ​ഡി​ലെ എ​കെ​ജി മേ​ൽ​പ്പാ​ലം മൂ​ന്ന​ര കോ​ടി രൂ​പ ചെ​ല​വി​ട്ടാ​ണ് ന​വീ​ക​രി​ച്ച​ത്‌. സി​എ​ച്ച്‌ മേ​ൽ​പ്പാ​ലം മാ​തൃ​ക​യി​ൽ തു​രു​മ്പ്‌ നീ​ക്കി കാ​ഥോ​ഡി​ക്‌ പ്രൊ​ട്ട​ക്‌​ഷ​ൻ സാ​ങ്കേ​തി​ക​വി​ദ്യ ഉ​പ​യോ​ഗി​ച്ചാ​ണ്പാ​ല​ങ്ങ​ൾ ന​വീ​ക​രി​ച്ച​ത്‌. തൂ​ണു​ക​ൾ ബ​ല​പ്പെ​ടു​ത്തി, കൈ​വ​രി​ക​ൾ പു​ന​ർ​നി​ർ​മി​ച്ചു.

ച​ര​ക്കു​വാ​ഹ​ന​ങ്ങ​ളു​ൾ​പ്പെ​ടെ ന​ഗ​ര​ത്തി​ലേ​ക്കെ​ത്തു​ന്ന പ്ര​ധാ​ന മേ​ൽ​പ്പാ​ല​മാ​ണ് എ​കെ​ജി മേ​ൽ​പ്പാ​ലം. ന​വം​ബ​റി​ലാ​ണ് പ്ര​വൃ​ത്തി ആ​രം​ഭി​ച്ച​ത്‌. ഗ​താ​ഗ​തം വ​ഴി​തി​രി​ച്ചു​വി​ടു​ന്ന​ത്‌ വ​ലി​യ കു​രു​ക്കി​ന്‌ ഇ​ട​യാ​ക്കു​മെ​ന്ന​തി​നാ​ൽ റോ​ഡ്‌ ത​ട​സ​പ്പെ​ടു​ത്താ​തെ​യാ​യി​രു​ന്നു പ്ര​വൃ​ത്തി. ഇ​താ​ണ് പ്ര​വൃ​ത്തി​യു​ടെ വേ​ഗം കു​റ​യാ​ൻ ഇ​ട​യാ​ക്കി​യ​ത്‌.

267 മീ​റ്റ​റാ​ണ് നീ​ളം. 1986ലാ​ണ് ത​റ​ക്ക​ല്ലി​ട്ട​ത്‌. 2021 ൽ ​പാ​ല​ത്തി​ന്‌ ബ​ല​ക്ഷ​യ​മു​ണ്ടെ​ന്ന്‌ കേ​ര​ള ഹൈ​വേ റി​സ​ർ​ച്ച്‌ ഇ​ൻ​സ്‌​റ്റി​റ്റ്യൂ​ട്ട്‌ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ് ‌ പാ​ലം ന​വീ​ക​രി​ച്ച​ത്‌. മീ​ഞ്ച​ന്ത-​അ​ര​യി​ട​ത്തു​പാ​ലം ബൈ​പാ​സ് റോ​ഡി​ലെ മാ​ങ്കാ​വ് പാ​ല​ത്തി​ന്‍റെ​യും ന​വീ​ക​ര​ണ​വും പൂ​ർ​ത്തി​യാ​യി. 97 മീ​റ്റ​റു​ള്ള മാ​ങ്കാ​വ്‌ പാ​ല​ത്തി​ൽ 1.18 കോ​ടി​യു​ടെ​യും ര​ണ്ട്മീ​റ്റ​ർ നീ​ള​മു​ള്ള ക​ല്ലു​ത്താ​ൻ​ക​ട​വി​ൽ 1.49 കോ​ടി രൂ​പ​യു​ടെ​യും പ്ര​വൃ​ത്തി​യു​മാ​ണ് പൂ​ർ​ത്തീ​ക​രി​ച്ച​ത്‌.