വീട് കുത്തിത്തുറന്ന് കവര്‍ച്ച ; ഒളിവിലായിരുന്ന പ്രതിയെ പോലീസ് പിടികൂടി
1465199
Wednesday, October 30, 2024 8:05 AM IST
പേരാമ്പ്ര: കാവുംതറയിലെ പ്രവാസിയുടെ വീട് കവര്‍ച്ച ചെയ്ത കേസിലെ പ്രതി അഞ്ചു മാസത്തിനുശേഷം പേരാമ്പ്ര പോലീസിന്റെ പിടിയില്‍. കൂരാച്ചുണ്ട് കാളങ്ങാലിയില്‍ പാറയില്‍ മുസ്തഫ എന്ന മുത്തുവാണ് പിടിയിലായത്.
വീട്ടുകാര്‍ ബന്ധുവീട്ടില്‍ പോയ സമയം രാത്രി വീടിന്റെ മുന്‍ഭാഗത്തെ ഗ്രില്ല് പൊട്ടിക്കുകയും കമ്പിപ്പാര ഉപയോഗിച്ച് വാതില്‍ കുത്തിത്തുറന്ന് അലമാരയിലും മറ്റും സൂക്ഷിച്ച 26 ഓളം പവന് സ്വര്‍ണവും 60,000 രൂപയും കളവു നടത്തുകയായിരുന്നു. ഈ കേസിലെ കൂട്ടുപ്രതിക്കു വേണ്ടിയുള്ള അന്വേഷണം നടക്കുകയാണ്.
ഇയാള്‍ കേരളത്തിനു പുറത്തേക്ക് കടന്നതായാണ് സംശയം. ഒളിവില്‍ കഴിയുകയായിരുന്ന മുത്തുവിനെ പോലീസ് പിന്തുടര്ന്ന് പിടികൂടുകയായിരുന്നു. കോഴിക്കോട് റൂറല്‍ എസ്പി നിധിന്‍രാജിന്റെ നിര്‍ദേശ പ്രകാരം പേരാമ്പ്ര ഡിവൈഎസ്പി വി.വി. ലതീഷിന്റെ മേല്‍നോട്ടത്തില്‍ സിഐ ജംഷിദ്, സബ് ഇന്‍സ്പെക്ടര്‍ സജി അഗസ്റ്റിന് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസന്വേഷണം നടത്തുന്നത്. വൈദ്യപരിശോധനക്ക് ശേഷം പേരാമ്പ്ര കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡു ചെയ്തു.