മലയോര റെയിൽപ്പാത നടപ്പിലാക്കണമെന്ന് സാംബവ ക്ഷേമ സൊസൈറ്റി
1479829
Sunday, November 17, 2024 7:03 AM IST
തിരുവനന്തപുരം: നെടുമങ്ങാട് വിതുര, പാലോട്, മടത്തറ, കുളത്തൂപ്പുഴ, തെന്മല വരെ വരുന്ന മലയോര മേഖലയെ ഉൾപ്പെടത്തി ചെന്നൈ വരെ റയിൽ ഗതാഗതം സ്ഥാപിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് എസ്കെഎസ് സംസ്ഥാന പ്രസിഡന്റ് ശരയ്യ ബഞ്ചമിന്റെ അധ്യക്ഷതയിൽ കൂടിയ സംസ്ഥാന കമ്മിറ്റിയോഗം പ്രമേയം പാസാക്കി.
മുഖ്യന്ത്രി, എംപിമാരായ ശശിതരൂർ, അടൂർപ്രകാശ്, എൻ.കെ.പ്രേമചന്ദ്രൻ, അടൂർ പ്രകാശ്, കെ.സി.വേണുഗോപാൽ എന്നിവർക്ക് നിവേദനം നൽകി.ജനറൽ സെക്രട്ടറി മടത്തറ ശ്യാം, ഏലിസൻ വട്ടക്കരിക്കകം, രതീഷ് രാജാജി നഗർ, സാമുവേൽ പുരവൂർക്കോണം തുടങ്ങിയവർ പ്രസംഗിച്ചു.