പൊതു സമ്മേളനവും ശിശുദിന റാലിയും സംഘടിപ്പിച്ചു
1479496
Saturday, November 16, 2024 6:22 AM IST
നെടുമങ്ങാട് : അരുവിക്കര പഞ്ചായത്ത് 2024-2025 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വിജ്ഞാനോത്സവം എന്ന പേരിൽ ശിശുദിനത്തിൽ പൊതു സമ്മേളനവും, ശിശുദിന റാലിയും സംഘടിപ്പിച്ചു.
അരുവിക്കര എൽപിഎസിൽ നടന്ന ചടങ്ങിൽ അരുവിക്കര ഗവ. ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിനി പാർവതി പ്രസിഡന്റായായും, എൽപിഎസിലെ അമൽ കൃഷ്ണ പ്രധാനമന്ത്രിയായും , ബി. അരുൺ വിദ്യാഭ്യാസ മന്ത്രിയായും യുപി വിഭാഗത്തിലെ വൈഗ ബിനിൽ സ്പീക്കാറായി പ്രസംഗിച്ചു.
ഭരണഘടന, പരിസ്ഥിതിസ്വാതന്ത്യം ജനാധിപത്യം എന്നീ വിഷയത്തിൽ അധികരിച്ച് കുട്ടികൾ പ്രസംഗിച്ചു. അരുവിക്കര സ്കൂളിൽ വൈസ് പ്രിൻസിപ്പിൽ മോളി, പഞ്ചായത്ത് പ്രസിഡന്റ് ആർ.കല, സെക്രട്ടറി എസ്.എസ്. അജിത, പഞ്ചായത്ത് ജന പ്രതിനിധികൾ, ജീവനക്കാർ കൂടുംബശ്രീ പ്രവർത്തകർ, എന്നിവരും റാലിയിൽ പങ്കെടുത്തു.