സര്‍ക്കാര്‍ അവഗണന : ഭിന്നശേഷിക്കാര്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ ധര്‍ണ നടത്തും
1479790
Sunday, November 17, 2024 6:50 AM IST
തിരുവനന്തപുരം: ഭിന്നശേഷിക്കാരോടുള്ള സര്‍ക്കാര്‍ അവഗണനയില്‍ പ്രതിഷേധിച്ച് ഡിഫറന്റ്ലി ഏബിള്‍ഡ് പേഴ്സണ്‍സ് വെല്‍ഫയര്‍ ഫെഡറേഷന് സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ച് നടത്തും.
ഭിന്നശേഷിക്കാരായ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ലഭ്യമാകേണ്ട മുഴുവന്‍ അവകാശങ്ങളും സേവനങ്ങളും അടിയന്തരമായി നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് 21 ന് രാവിലെ 10 ന് നടക്കുന്ന സെക്രട്ടേറിയറ്റ് ധര്‍ണ എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി. രാമകൃഷ്ണന് ഉദ്ഘാടനം ചെയ്യുമെന്നു സെക്രട്ടറി ഗീരീഷ് കീര്‍ത്തി പത്രസമ്മേളനത്തില്‍ അറിയിച്ചു.
ഭിന്നശേഷിക്കാരോട് പല കാര്യങ്ങളിലും സര്‍ക്കാര്‍ അനുഭാവ പൂര്‍ണമായ സമീപനം സ്വീകരിക്കുന്നുണ്ടെങ്കിലും ഉദ്യോഗസ്ഥ തലത്തില്‍ ഇത് അട്ടിമറിക്കപ്പെടുകയാണെ ന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ ആരോപിച്ചു.
സംഘടന ഭാരവാഹികളായ കെ.കെ. സുരേഷ്, അജി അമ്പാടി, ആര്യ ബൈജു തുടങ്ങിയവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.