സത്യഗ്രഹ സമരം നടത്തി ഐഎൻടിയുസി
1479494
Saturday, November 16, 2024 6:22 AM IST
നേമം: ചുമട്ടുതൊഴിലാളി നിയമം കാലോചിതമായി പരിഷ്കരിക്കുക, തൊഴിലാളി ക്ഷേമ ബോർഡ് ആനുകൂല്യങ്ങൾ വർധിപ്പിക്കുക, അസംഘടിതരായ ചുമട്ടു തൊഴിലാളികളുടെ ക്ഷേമനിധി രജിസ്ട്രേഷൻ പുന:രാരംഭിക്കുക,
എൻഎഫ്എസ്എ ഗോഡൗൺ തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഐഎൻടിയുസി ചുമട്ടുതൊഴിലാളി ഫെഡറേഷൻ സംസ്ഥാന വ്യാപകമായി ഉപസമിതി ഓഫീസുകൾക്ക് മുമ്പിൽ നടത്തിയ സത്യാഗ്രഹം സമരത്തിന്റെ ജില്ലാതല ഉദ്ഘാടനം നെടുമങ്ങാട് ക്ഷേമ ബോർഡ് ഓഫീസിന് മുമ്പിൽ ഐഎൻടിയുസി ജില്ലാ പ്രസിഡനന്റ് വി.ആർ. പ്രതാപൻ ഉദ്ഘാടനം ചെയ്തു.
അഡ്വ. എൻ.ബാജി, നെട്ടിറച്ചിറ ജയൻ, അരുവിയോട് സുരേന്ദ്രൻ, അഡ്വ. ജലിൻ ജയരാജ്, കുന്നട അജിത്, പുലിപ്പാറ വിനോദ്, പ്രസന്നൻ നായർ, എ. താഹിർ, വട്ടപ്പാറ സനൽ, ഷാജി, മരുതൂർ വിജയൻ തുടങ്ങിയവർ പ്രസംഗിച്ചു.