പെന്‍ഷണേഴ്സ് അസോസിയേഷന് നെടുമങ്ങാട് മണ്ഡലം സമ്മേളനം
1479490
Saturday, November 16, 2024 6:22 AM IST
നെടുമങ്ങാട് : പെന്‍ഷന്‍കാരുടെ തടഞ്ഞുവെച്ചിട്ടുള്ള ആനുകൂല്യങ്ങള്‍ നല്‍കണമെന്നും മെഡിസിപ്പ് പ്രീമിയം തുക വര്‍ധിപ്പിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണമെന്നും പെന്‍ഷണേഴ്സ് അസോസിയേഷന് നെടുമങ്ങാട് മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു.
ജി. സൈറസിന്റെ അധ്യക്ഷതയില്‍ കൂടിയ സമ്മേളനം ജില്ലാ സെക്രട്ടറി കെ.ഗോപകുമാര്‍ ഉദ്ഘാടനം ചെയ്തു. സമ്മേളനത്തില്‍ ശക്തിധരന് നായര്‍ മുഖ്യ പ്രഭാഷണം നടത്തി.
മന്നൂര്‍ക്കോണം സത്യന്, ടി.ജയഭാസ്, ജി.പ്രസന്നകുമാരന്‍ നായര്‍, സജ്ജാദ് പാറയില്‍, എസ്.ഷെരീഫ, ശശിധരന് നായര്‍, കെ.വത്സലകുമാരി അമ്മ, കെ.എസ്.സുരേന്ദ്രനാഥ്.ആര്.ശ്രീകണ്ഠന് നായര്‍ എന്നിവര്‍ പ്രസംഗിച്ചു.