എഐഎസ്എഫ് നടത്തിയ സര്‍വകലാശാല മാര്‍ച്ചില്‍ സംഘര്‍ഷം
1479483
Saturday, November 16, 2024 6:11 AM IST
തിങ്കളാഴ്ച കാമ്പസ് വിദ്യാഭ്യാസ ബന്ദ്
തിരുവനന്തപുരം: നാലുവര്‍ഷ ഡിഗ്രി കോഴ്സ് ഫീസ് വര്‍ധനവില്‍ പ്രതിഷേധിച്ച് എഐഎസ്എഫ് കേരള സര്‍വകലാശാല ആസ്ഥാനത്തേക്കു സംഘടിപ്പിച്ച മാര്‍ച്ചില്‍ സംഘര്‍ഷം. സമാധാനപരമായി സംഘടിപ്പിച്ച മാര്‍ച്ചിനു നേരെ പോലീസ് അതിക്രമം നടത്തിയതായി ആരോപിച്ച് തിങ്കളാഴ്ച സംസ്ഥാന വ്യാപകമായി എഐഎസ്എഫ് കാമ്പസ് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തു.
കേരള-കാലിക്കറ്റ് സര്‍വകലാശാലകളുടെ നാലുവര്‍ഷ ബിരുദ കോഴ്സുകളിലേക്കുള്ള പരീക്ഷാഫീസ് വര്‍ധിപ്പിച്ച നടപടി വിദ്യാര്‍ഥികള്‍ക്കു വെല്ലുവിളിയാണെന്നു മാര്‍ച്ച് ഉദ്ഘാടനം ചെയ്തു പ്രസംഗിച്ച എഐഎസ്എഫ് സംസ്ഥാന പ്രസിഡന്റ് ആര്.എസ്. രാഹുല്‍ രാജ് അഭിപ്രായപ്പെട്ടു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ മൂന്നിരട്ടിയോളം വര്‍ധനവാണ് ഇപ്പോഴത്തെ ഫീസ് നിരക്കില്‍ ഉണ്ടായിരിക്കുന്നത്.
പുതിയ സിലബസിന് അനുസൃതമായി താല്പര്യപൂര്വം നാലുവര്‍ഷ ബിരുദത്തിലേക്കു പ്രവേശിച്ച വിദ്യാര്‍ഥികളെ വെല്ലുവിളിക്കുന്ന തരത്തിലാണ് ഈ ഫീസ് വര്‍ധനവെന്നും അദ്ദേഹം പറഞ്ഞു. മാര്‍ച്ചിന് സംസ്ഥാന വൈസ് പ്രസിഡന്റ് എം. രാഹുല്‍ അധ്യക്ഷത വഹിച്ചു. ജോയിന്റ്് സെക്രട്ടറി എ. അഥിന് സ്വാഗതവും തിരുവനന്തപുരം ജില്ലാ സെക്രട്ടറി പി.എസ്. ആന്റസ് നന്ദിയും രേഖപ്പെടുത്തി.