വീസ വാഗ്ദാനം ചെയ്തു 47 ലക്ഷം തട്ടിയെന്നു പരാതി
1479482
Saturday, November 16, 2024 6:11 AM IST
പൂന്തുറ: യുകെ യിലേയ്ക്ക് കെയര്‍ ഹോം വീസ വാഗ്ദാനം നല്കി നാലുപേരില്‍ നിന്നായി 47.11 ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. പത്തനാപുരം കൂടല്‍ സ്വദേശിയായ സിജോ ജോണിനെതിരെയാണു പൂന്തുറ നടുത്തുറ സ്വദേശി അനീഷ് ലോറന്‍സ് പരാതി നല്‍കിയത്. വീസ വാഗ്ദാനം നൽകി അനീഷിൽനിന്നും 17 ലക്ഷം രൂപ തട്ടിയെടുത്തതായി ഇയാള്‍ പൂന്തുറ പോലീസില്‍ നല്കിയ പരാതിയില്‍ പറയുന്നു.
അനീഷിന്റെ രണ്ടു സുഹൃത്തുക്കളില്‍ നിന്നായി 1.5 ലക്ഷവും 1.11 ലക്ഷം രൂപയും സിജോ ജോണ്‍ തട്ടിയെടുക്കുകയുണ്ടായി. മറ്റൊരാളില്‍ നിന്നുമാണ് ഇയാള്‍ 27.39 ലക്ഷത്തോളം രൂപ തട്ടിയെടുത്തത്. അനീഷ് ലോറന്‍സ് നല്കിയ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. എന്നാല്‍ പ്രതി വിദേശത്ത് കടന്നതായി പോലീസിന് സൂചനകള്‍ ലഭിച്ചിട്ടുണ്ട്.