സാമ്പത്തിക പ്രയാസങ്ങൾ വികസനത്തെ ബാധിക്കില്ല : മന്ത്രി ജി. ആർ. അനിൽ
1479825
Sunday, November 17, 2024 7:03 AM IST
നെടുമങ്ങാട് : സാമ്പത്തിക പ്രയാസങ്ങൾ വിദ്യാഭ്യാസ, ആരോഗ്യ, മേഖലകളിലെ അടിസ്ഥാന വികസനത്തെ ബാധിക്കാതിരിക്കാൻ സർക്കാർ ശ്രദ്ധയോടെയുള്ള ഇടപെടൽ നടത്തിവരികയാണെന്ന് മന്ത്രി ജി.ആർ അനിൽ.
നെടുമങ്ങാട് ഗവ. എൽപി സ്കൂളിനും മോഡൽ നഴ്സറിക്കുമായി നിർമിക്കുന്ന പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സർക്കാർ സ്കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് ഇതിനോടകം കോടികൾ ചെലവഴിച്ചിട്ടുണ്ട്.
സ്കൂളുകളിലെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്താനുള്ള വിവിധ പദ്ധതികൾക്കും സർക്കാർ രൂപം കൊടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നെടുമങ്ങാട് നഗരസഭ ചെയർപേഴ്സൺ സി. എസ്. ശ്രീജ, വിവിധ ജനപ്രതിനിധികൾ, വിദ്യാഭ്യാസ വകുപ്പ് ജീവനക്കാർ, വിദ്യാർഥികൾ തുടങ്ങിയവരും ശിലാസ്ഥാപന ചടങ്ങിൽ പങ്കെടുത്തു.