നന്തന്‍കോട് കൂട്ടക്കൊല: സാക്ഷിമൊഴി രേഖപ്പെടുത്തി
1479789
Sunday, November 17, 2024 6:50 AM IST
തിരുവനന്തപുരം: നന്തന്‍കോട് കൂട്ടക്കൊല കേസിലെ പ്രതി കേദല്‍ രണ്ടു വലിയ കന്നാസില്‍ ടെന്നീസ് ക്ലബിനു സമീപം പ്രവര്‍ത്തിക്കുന്ന പമ്പില്‍ നിന്നു പെട്രോള്‍ വാങ്ങി തന്റെ ഓട്ടോയില്‍ യാത്ര ചെയ്തതായി ഓട്ടോറിക്ഷ ഡ്രൈവറായ ഫ്രാന്‍സിസ് കോടതിയില്‍ മൊഴി നല്കി. അന്ന് ഹര്‍ത്താല്‍ ദിനമായിരുന്നതിനാലാണ് ഇത് ഓര്‍ത്തിരിക്കുന്നതെന്നും ഡ്രൈവര്‍ മൊഴി നല്കി. കേദലിന്റെ അയല്‍വാസികളുടെ മൊഴി കോടതി നാളെ വീണ്ടും പരിഗണിക്കും.
ആറാം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. 2017 ഏപ്രില്‍ എട്ടിനാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. കേദല്‍ ജിന്സണ് രാജയുടെ മാതാപിതാക്കളും സഹോദരിയും ബന്ധുവുമാണ് അതിധാരുണമായി കൊല്ലപ്പെട്ടത്.