ബൈബിൾ സ്നേഹത്തിന്റെ പ്രത്യയശാസ്ത്രം : റവ.ഡോ. സി. ഐ. ഡേവിഡ് ജോയ്
1479827
Sunday, November 17, 2024 7:03 AM IST
തിരുവനന്തപുരം: സംഘർഷങ്ങളുടെ മധ്യേ സമാധാന സന്ദേശവും വെറുപ്പും വിദ്വേഷവും നിറഞ്ഞു നിൽക്കുന്നിടത്ത് കരുതലിന്റെയും സ്നേഹത്തിന്റെയും സന്ദേശവും അടിച്ചമർത്തലും പീഡനവും അധികാര ദുർവിനിയോഗവും നടക്കുന്നിടത്ത് പ്രതിരോധത്തിന്റെയും വിമോചനത്തിന്റെയും സന്ദേശവും പ്രഘോഷിക്കുന്നതാണ് വിശുദ്ധ ബൈബിളിന്റെ ഉള്ളടക്കമെന്ന് കണ്ണമ്മൂല ഐക്യ വൈദിക സെമിനാരി പ്രിൻസിപ്പൽ റവ.ഡോ. സി.ഐ ഡേവിഡ് ജോയ് അഭിപ്രായപ്പെട്ടു.
സെമിനാരിയിൽ നടന്നുവരുന്ന സൊസൈറ്റി ഓഫ് ബിബ്ലിക്കൽ സ്റ്റഡീസ് ദ്വിദിന ശിൽപശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡോ. കെ.ജേസുരത്നം, ഡോ.ലൈല വിജയൻ എന്നിവർ ആശംസകൾ അർപ്പിച്ചു.
ഇന്ത്യയിലെ വിവിധ സഭാ വിഭാഗങ്ങളിൽപ്പെട്ട സെമിനാരികളിൽ നിന്നുള്ള ഫാക്കൽറ്റി അംഗങ്ങളും ഗവേഷകരുമുൾപ്പെടെ 200 ലധികം പ്രതിനിധികൾ ശിൽപശാലയിൽ പങ്കെടുത്തു.