കഞ്ചാവുകടത്ത് കേസിലെ പ്രതിയും സഹായിയും അറസ്റ്റിൽ
1479484
Saturday, November 16, 2024 6:11 AM IST
വെഞ്ഞാറമൂട്: കഞ്ചാവ് കടത്തിയ കേസിലെ പ്രധാന പ്രതിയും ഒളിവിൽ കഴിയാൻ സഹായിച്ച യുവാവും അറസ്റ്റിലായി. ചിറയിൻകീഴ് വലിയചിറ എഎസ് ഭവനിൽ വിനീഷ്, ഒളിവിൽ കഴിയാൻ സഹായിച്ചു അനൂപ് എന്നിവരാണ് അറസ്റ്റിലായത്.
2022 ലായിരുന്നു കേസിനാസ്ദമായ സംഭവം. വെഞ്ഞാറമൂട് പോലീസ് സ്റ്റേഷനുസമീപത്ത് ഒരു വീട്ടിൽ നിന്നും 200 കിലോ കഞ്ചാവ് പിടിച്ചിരുന്നു. എന്നാൽ അന്നു പ്രതികളെ പിടികൂടാൻ കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ രണ്ടു വർഷമായി അന്വേഷണ സംഘത്തിനു പിടികൊടുക്കാതെ വടക്കേ ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിലും തമിഴ്നാട്, കര്ണാടകഎന്നിവിടങ്ങളിലെയും വിവിധ സ്ഥലങ്ങളിലുമായി ഒളിവിൽ കഴിഞ്ഞു വരുകയായിരുന്നു.
ഒളിവിലായിരിക്കെ കേരളത്തിലേക്ക് മാരകമായ രാസ ലഹരി വസ്തുക്കൾ കടത്തുന്ന സംഘത്തിലും ഇയാൾ പ്രവർത്തിച്ചിരുന്നു. കഴിഞ്ഞ വർഷം ചിറയിൻകീഴ് പോ ലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത എംഡിഎംഎ കടത്തിലെ ഒന്നാം പ്രതിയാണ് ഇയാള്‍. അന്വേഷണ സംഘത്തിന്റെ പിടിയിൽപെടാതിരിക്കാൻ മൊബൈൽ ഫോൺ, സോഷ്യൽ മീഡിയ അക്കൗണ്ടുകൾ എന്നിവയൊന്നും ഇയാൾ ഉപയോഗിച്ചിരുന്നില്ല.
പ്രതികളെ പിടികൂടുന്നതിനായി റൂറൽ നാർക്കോട്ടിക് സെൽ ഡിവൈഎസ്പി പ്രദീപ്, വെഞ്ഞാറമൂട് പോലീസ് ഇന്‍സ്പെക്ടര്‍ അനൂപ് കൃഷ്ണ, സബ് ഇന്‍സ്പെക്ടര്‍ ഷാൻ, ഡാൻസാഫ് സബ് ഇന്‍സ്പെക്ടര്‍ ദീലീപ്, എഎസ്ഐ രാജീവ്, അനൂപ് റിയാസ്, ദിനോർ എന്നിവർ അടങ്ങുന്ന സംഘം കഴിഞ്ഞ ഒരുമാസമായി തമിഴനാട്, കർണാടക സംസ്ഥാനങ്ങളില്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടാനായത്. അറസ്റ്റിലായ പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.