സിസിഐ ദേശീയ സമ്മേളനം പാലായിൽ നാളെ തുടങ്ങും
Thursday, November 14, 2024 1:57 AM IST
ന്യൂഡൽഹി: കാത്തലിക് കൗണ്‍സിൽ ഓഫ് ഇന്ത്യ(സിസിഐ)യുടെ 15-ാമത് ദേശീയ സമ്മേളനം നാളെ മുതൽ 17 വരെ പാലാ അൽഫോൻസിയൻ ഇൻസ്റ്റിറ്റ്യൂട്ടിൽ നടക്കും.
കേന്ദ്ര ന്യൂനപക്ഷ സഹമന്ത്രി ജോർജ് കുര്യൻ ഉദ്ഘാടനം ചെയ്യും. കാത്തലിക് ബിഷപ്സ് കോണ്‍ഫറൻസ് ഓഫ് ഇന്ത്യ (സിബിസിഐ) പ്രസിഡന്റ് ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് അധ്യക്ഷനാകും.
ഭാരത കത്തോലിക്ക സഭയുടെ മൂന്ന് റീത്തുകളുടെയും പ്രതിനിധികൾ സമ്മേളനത്തിന്റെ ഭാഗമാകും. ബോംബെ ആർച്ച്ബിഷപ് കർദിനാൾ ഡോ. ഓസ്വാൾഡ് ഗ്രേഷ്യസ്, കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ, പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് എന്നിവർ പങ്കെടുക്കുമെന്ന് സിബിസിഐ ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഫാ. മാത്യു കോയിക്കൽ അറിയിച്ചു.
"ഇന്ത്യ യിലെ സാമൂഹിക രാഷ്ട്രീയ പശ്ചാത്തലത്തിൽ അല്മായരുടെ സവിശേഷ പങ്ക്’ എന്നതാണ് പ്രമേയം. 1993ൽ കാത്തലിക് ബിഷപ്സ് കോണ്‍ഫറൻസ് ഓഫ് ഇന്ത്യയാണ് സിസിഐ രൂപീകരിച്ചത്.
ബിഷപ്പുമാർ, വൈദികർ, സന്യസ്തർ, അല്മായർ എന്നിങ്ങനെ സഭാ ശുശ്രൂഷയിൽ പങ്കാളികളാകുന്ന എല്ലാവരെയും ഉൾക്കൊള്ളുന്ന ദേശീയ പാസ്റ്ററൽ കൗണ്‍സിലാണ് സിസിഐ.