സൽമാൻ ഖാന് ഭീഷണിസന്ദേശം: ഗാനരചയിതാവ് പിടിയിൽ
Wednesday, November 13, 2024 2:00 AM IST
മുംബൈ: അധോലോകനേതാവ് ലോറൻസ് ബിഷ്ണോയിയുടെ പേരിൽ ബോളിവുഡ് താരം സൽമാൻ ഖാനോട് അഞ്ചുകോടി രൂപ ആവശ്യപ്പെട്ട് ഭീഷണിസന്ദേശം അയച്ച കേസിൽ യുവ ഗാനരചയിതാവിനെ മുംബൈ പോലീസ് അറസ്റ്റ്ചെയ്തു.
കർണാടകയിലെ റയ്ച്ചൂരിൽ നിന്നാണ് സൊഹൈൽ പാഷ എന്ന 24 കാരൻ അറസ്റ്റിലായത്. ലോറൻസ് ബിഷ്ണോയിയുടെ സംഘാംഗമാണെന്നു പരിചയപ്പെടുത്തി കഴിഞ്ഞ ഏഴാംതീയതിയാണ് മുംബൈ ട്രാഫിക് പോലീസിന്റെ വാട്സ്ആപ്പ് ഹെൽപ്പ് നന്പറിൽ ഇയാൾ ഭീഷണിസന്ദേശം അയച്ചത്.