ന്യൂ​ഡ​ൽ​ഹി: ബ​ലാ​ത്സം​ഗക്കേസി​ൽ ച​ല​ച്ചി​ത്ര താ​രം സി​ദ്ദിഖി​ന്‍റെ ഇ​ട​ക്കാ​ല ജാ​മ്യം തു​ട​രും. മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ പ​രി​ഗ​ണി​ക്കു​ന്ന​ത് സു​പ്രീം​കോ​ട​തി അ​ടു​ത്ത ആ​ഴ്ച​ത്തേ​ക്കു മാ​റ്റി​യ​താ​ണ് കാ​ര​ണം.

മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ​യി​ൽ വാ​ദം ആ​രം​ഭി​ച്ചെ​ങ്കി​ലും സി​ദ്ദി​ഖി​ന്‍റെ അ​ഭി​ഭാ​ഷ​ക​ൻ മു​കു​ൾ റോ​ത്ത​ഗി ത​ന്‍റെ തൊ​ണ്ട അ​സ്വ​സ്ഥ​മാ​ണെ​ന്ന് കോ​ട​തി​യെ അ​റി​യി​ച്ച​തി​നെത്തുട​ർ​ന്നാ​ണ് കേ​സ് മാ​റ്റി​വ​യ്ക്കാ​ൻ സു​പ്രീം​കോ​ട​തി തീ​രു​മാ​നി​ച്ച​ത്.


സി​ദ്ദി​ഖ് അ​ന്വേ​ഷ​ണ​വു​മാ​യി സ​ഹ​ക​രി​ക്കു​ന്നി​ല്ലെ​ന്ന് ജ​സ്റ്റി​സ്മാ​രാ​യ ബേ​ല എം. ​ത്രി​വേ​ദി, സ​തീ​ഷ് ച​ന്ദ്ര ശ​ർ​മ എ​ന്നി​വ​ര​ട​ങ്ങി​യ ബെ​ഞ്ചി​നെ സം​സ്ഥാ​ന സ​ർ​ക്കാ​ർ അ​റി​യി​ച്ചു.

ചോദ്യം ചെയ്യലിൽ സിദ്ദിഖ് ചോ​ദ്യ​ങ്ങ​ൾ​ക്ക് മ​റു​പ​ടി ന​ൽ​കാ​റി​ല്ലെ​ന്നും ഒ​ഴി​ഞ്ഞു​മാ​റു​ക​യാ​ണെ​ന്നും സം​സ്ഥാ​ന സ​ർ​ക്കാ​രി​നു​വേ​ണ്ടി മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​ൻ ര​ഞ്ജി​ത്ത് കു​മാ​ർ കോ​ട​തി​യി​ൽ അ​റി​യി​ച്ചു.