കോ​​​ൽ​​​ക്ക​​​ത്ത: തൃ​​​ണ​​​മൂ​​​ൽ നേ​താ​വി​നെ അ​ജ്ഞാ​ത​സം​ഘം ബോം​ബെ​റി​ഞ്ഞ​ശേ​ഷം വെ​ടി​വ​ച്ചു കൊ​ല​പ്പെ​ടു​ത്തി. ജ​ഗത്‌​​​ദാ​​​ൽ വാ​​​ർ​​​ഡ് ന​​​ന്പ​​​ർ 12ലെ ​​​തൃ​​​ണ​​​മൂ​​​ൽ പ്ര​​​സി​​​ഡ​​​ന്‍റ് അ​​​ശോ​​​ക് ഷാ ​​​ആ​​​ണു കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത്.

നോ​​​ർ​​​ത്ത് 24 പ​​​ർ​​​ഗാ​​​നാ​​​സ് ജി​​​ല്ല​​​യി​​​ൽ ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ​​​യാ​​​ണു സം​​​ഭ​​​വം. അ​​​ശോ​​​കി​​​നൊ​​​പ്പം ചാ​​​യ​​​ക്ക​​​ട​​​യി​​​ൽ നി​​​ന്ന​​​വ​​​ർ​​​ക്കും ബോം​​​ബേ​​​റി​​​ൽ പ​​​രി​​​ക്കേ​​​റ്റു.


ക​​​മ്മീ​​​ഷ​​​ണ​​​ർ അ​​​ലോ​​​ക് ര​​​ജോ​​​റി​​​യ​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള പോ​​​ലീ​​​സ് സം​​​ഘം സ്ഥ​​​ല​​​ത്തെ​​​ത്തി​​​യെ​​​ങ്കി​​​ലും സ്ഥ​​​ല​​​ത്ത് സം​​​ഘ​​​ർ​​​ഷാ​​​വ​​​സ്ഥ നി​​​ല​​​നി​​​ൽ​​​ക്കു​​​ക​​​യാ​​​ണ്. കൊ​​​ല​​​പാ​​​ത​​​ക​​​ത്തി​​​ൽ പ്ര​​​തി​​​ഷേ​​​ധി​​​ച്ച് തൃ​​​ണ​​​മൂ​​​ൽ പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ സം​​​ഘ​​​ടി​​​ച്ച് ജ​​​ഗ​​​ത്‌​​​ദാ​​​ൽ പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നി​​​ലേ​​​ക്കു പ്ര​​​തി​​​ഷേ​​​ധ മാ​​​ർ​​​ച്ച് ന​​​ട​​​ത്തി.