ന്യൂ​ഡ​ൽ​ഹി: രാ​ജ​സ്ഥാ​നി​ലെ ഡി​യോ​ളി മ​ണ്ഡ​ല​ത്തി​ൽ സ​ബ് ഡി​വി​ഷ​ണ​ൽ മ​ജ്സ്ട്രേ​റ്റി​ന് (എ​സ്ഡി​എം) തെ​ര​ഞ്ഞെ​ടു​പ്പി​നി​ടെ സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി​യു​ടെ മ​ർ​ദ​നം.

ന​രേ​ഷ് മീ​ണ എ​ന്ന സ്ഥാ​നാ​ർ​ഥി​യാ​ണ് തെ​ര​ഞ്ഞെ​ടു​പ്പി​ന് മേ​ൽ​നോ​ട്ടം വ​ഹി​ച്ച എ​സ്ഡി​എം അ​മി​ത് ചൗ​ധ​രി​യെ മ​ർ​ദി​ച്ച​ത്.

ചി​ല​ർ തെ​ര​ഞ്ഞെ​ടു​പ്പ് ബ​ഹി​ഷ്ക​രി​ച്ച​തോ​ടെ എ​സ്ഡി​എം അ​വ​രു​മാ​യി​ച​ർ​ച്ച​യ്ക്ക് പോ​കു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ പ്ര​കോ​പ​ന​മൊ​ന്നും കൂ​ടാ​തെ മീ​ണ എ​സ്ഡി​എ​മ്മി​നെ ത​ല്ലു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.


മീ​ണ​യ്ക്കെ​തി​രേ ന​ട​പ​ടി​യെ​ടു​ക്കാ​ൻ എ​സ്ഡി​എം പ​രാ​തി ന​ൽ​കു​ന്ന​ത് കാ​ത്തി​രി​ക്കു​ക​യാ​ണെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. അതേസമയം തെ​ര​ഞ്ഞെ​ടു​പ്പി​ൽ ക്ര​മ​ക്കേ​ട് കാ​ണി​ക്കാ​ൻ എ​സ്ഡി​എം കൂ​ട്ട് നി​ന്ന​തി​നാ​ലാ​ണ് മ​ർ​ദി​ച്ച​തെ​ന്നാ​ണ് മീ​ണ​യു​ടെ ഭാ​ഷ്യം.