ന്യൂ​ഡ​ൽ​ഹി: ബ​ലാ​ത്സം​ഗക്കേ​സി​ൽ ജ​യി​ലി​ൽ ക​ഴി​യു​ന്ന മു​ൻ ക​ർ​ണാ​ട​ക എം​പി പ്ര​ജ്വ​ൽ രേ​വ​ണ്ണ​യു​ടെ ജാ​മ്യാ​പേ​ക്ഷ സു​പ്രീം​കോ​ട​തി ഇ​ന്ന​ലെ ത​ള്ളി.

ക​ർ​ണാ​ട​ക ഹൈ​ക്കോ​ട​തി ജാ​മ്യം നി​ഷേ​ധി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് പ്ര​ജ്വ​ൽ രേ​വ​ണ്ണ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച​ത്. എ​ന്നാ​ൽ ഇ​യാ​ൾ​ക്കെ​തി​രേ​യു​ള്ള കു​റ്റ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി ജ​സ്റ്റീ​സു​മാ​രാ​യ ബേ​ല എം. ​ത്രി​വേ​ദി, സ​തീ​ഷ് ച​ന്ദ്ര ശ​ർ​മ എ​ന്നി​വ​ർ ജാ​മ്യാ​പേ​ക്ഷ ത​ള്ളു​ക​യാ​യി​രു​ന്നു.


മു​ൻ പ്ര​ധാ​ന​മ​ന്ത്രി​യും ജെ​ഡി​എ​സ് അ​ധ്യ​ക്ഷ​നു​മാ​യ എ​ച്ച്.​ഡി. ദേ​വ​ഗൗ​ഡ​യു​ടെ പൗ​ത്ര​ൻ കൂ​ടി​യാ​യ പ്ര​ജ്വ​ലി​ന്‍റെ പേ​രി​ൽ ഒ​ന്നി​ല​ധി​കം സ്ത്രീ​ക​ളെ ലൈം​ഗി​ക​മാ​യി ആ​ക്ര​മി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​ര​വ​ധി കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്.