ന്യൂ​ഡ​ൽ​ഹി: ശൈ​ത്യ​കാ​ല​ത്തെ കൊ​ടും​ത​ണു​പ്പി​നൊപ്പം ക​ന​ത്ത പു​ക​മ​ഞ്ഞും അ​ന്ത​രീ​ക്ഷ​ത്തെ ആ​വ​ര​ണം ചെ​യ്ത​തോ​ടെ ഡ​ൽ​ഹി നി​വാ​സി​ക​ളു​ടെ ജീ​വി​തം പ്ര​തി​സ​ന്ധി​യി​ൽ. ഡ​ൽ​ഹി​യെ​യും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളെ​യും പു​ക​മ​ഞ്ഞ് മ​റ​ച്ച​തോ​ടെ പ​ത്തു വി​മാ​ന​ങ്ങ​ൾ വ​ഴിതി​രി​ച്ചു വി​ട്ടു.

ഇ​ന്ദി​രാ ഗാ​ന്ധി അ​ന്താ​രാ​ഷ്‌​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ രാ​വി​ലെ സീ​റോ മീ​റ്റ​ർ വി​സി​ബി​ലി​റ്റി രേ​ഖ​പ്പെ​ടു​ത്തി​യ​തി​നെ​ത്തു​ട​ർ​ന്നു റ​ണ്‍വേ​യി​ൽ വി​മാ​നം ലാ​ൻ​ഡ് ചെ​യ്യാ​ൻ ക​ഴി​യാ​തെ വി​മാ​ന​ങ്ങ​ൾ വ​ഴി തി​രി​ച്ചു വി​ടു​ക​യാ​യി​രു​ന്നു.

ഡ​ൽ​ഹി​യി​ൽ വാ​യു​വി​ല​വാ​ര​ സൂ​ചി​ക 429ലേ​ക്ക് ഉ​യ​ർ​ന്നു ഈ ​ശൈ​ത്യ​കാ​ല​ത്തി​ലാ​ദ്യ​മാ​യി ‘രൂ​ക്ഷ​മാ​യ’ നി​ല​യി​ലെ​ത്തി. ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം വാ​യു​നി​ല​വാ​ര​സൂ​ചി​ക ‘വ​ള​രെ മോ​ശം’ വി​ഭാ​ഗ​ത്തി​ൽ 334 ആ​യി​രു​ന്നെ​ങ്കി​ലും 24 മ​ണി​ക്കൂ​റി​നി​ടെ വ​ള​രെ പെ​ട്ടെ​ന്നു രൂ​ക്ഷ​മാ​കു​ക​യാ​യി​രു​ന്നു.


കേ​ന്ദ്ര മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ർ​ഡി​ന്‍റെ ക​ണ​ക്ക​നു​സ​രി​ച്ച് ഡ​ൽ​ഹി​യി​ലെ 36 നി​രീ​ക്ഷ​ണ സ്റ്റേ​ഷ​നു​ക​ളി​ൽ 30ലും ​വാ​യു​നി​ല​വാ​രം ’രൂ​ക്ഷ​മാ​യ’ വി​ഭാ​ഗ​ത്തി​ലാ​യി​രു​ന്നു. ജ​ന​ങ്ങ​ളി​ൽ പ​ല​ർ​ക്കും ക​ണ്ണെ​രി​ച്ചി​ലും ശ്വാ​സ​ത​ട​സ​വും ഉ​ണ്ടാ​യ​താ​യി റി​പ്പോ​ർ​ട്ടു​ണ്ട്.

അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ൽ വാ​യു​മ​ലി​നീ​ക​ര​ണം വ​ർ​ധി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് അ​ഞ്ചു വ​രെ​യു​ള്ള ക്ലാ​സു​ക​ൾ അ​ടി​യ​ന്ത​ര​മാ​യി അ​ട​ച്ചി​ട​ണ​മെ​ന്നു ബി​ജെ​പി ആ​വ​ശ്യ​പ്പെ​ട്ടു.