പെരുമാറ്റച്ചട്ടം നിലവിലുള്ള സാഹചര്യത്തിൽ മന്ത്രിസഭയുടെ അജൻഡയിലും പല പരിഗണനാ വിഷയങ്ങളും ഉൾപ്പെടുത്താൻ കഴിയാത്ത സാഹചര്യമുണ്ട്. ഇന്നു ചേരാനിരുന്ന മന്ത്രിസഭായോഗത്തിന്റെ അജൻഡയിൽ ഒരു പരിഗണനാ വിഷയം മാത്രമാണുണ്ടായിരുന്നത്.
മുഖ്യമന്ത്രി സ്വകാര്യ വിദേശ സന്ദർശനത്തിലായ സാഹചര്യത്തിൽ ഒരു അജൻഡ ചർച്ച ചെയ്യാൻ മാത്രമായി ഓണ്‍ലൈനായി മന്ത്രിസഭ ചേരേണ്ടതില്ലെന്നു തീരുമാനിച്ചാണ് മന്ത്രിസഭ ഒഴിവാക്കിയത്.
കഴിഞ്ഞ ഒന്നരമാസമായി വിവിധ വകുപ്പുകളിലായി മന്ത്രിസഭയിൽ പരിഗണനയിൽ വരേണ്ട നിരവധി വിഷയങ്ങളാണ് കെട്ടിക്കിടക്കുന്നത്. പെരുമാറ്റച്ചട്ടം തടസമാകുന്ന സാഹചര്യത്തിലാണ് ഇവ അജൻഡയിൽ ഉൾപ്പെടുത്താത്തത് എന്നാണു മന്ത്രിമാർ പറയുന്നത്.
ഗവർണർ ഒപ്പിട്ടു വിട്ട ഭൂപതിവു ഭേദഗതി ബിൽ അടക്കം അഞ്ചു ബില്ലുകൾ തെരഞ്ഞെടുപ്പ് കമ്മീഷന്റെ പരിഗണനയ്ക്ക് അയച്ചെങ്കിലും ഇവയ്ക്കും അംഗീകാരം ലഭിച്ചിട്ടില്ല. പെരുമാറ്റച്ചട്ടം നിലനിൽക്കുന്ന സാഹചര്യത്തിൽ ബില്ലുകൾ കമ്മീഷൻ തടഞ്ഞുവയ്ക്കാൻ സാധ്യതയുണ്ടെന്ന സൂചനയുമുണ്ട്.