സത്യന്, മധു, പ്രേംനസീര്‍, സോമന്, സുകുമാരന്‍, മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയ നടന്മാരുടെയടക്കം അമ്മ വേഷങ്ങളിലൂടെയാണ് പൊന്നമ്മ ശ്രദ്ധിക്കപ്പെട്ടത്. നെഗറ്റീവ് റോളുകളും അവതരിപ്പിച്ചിട്ടുണ്ട്. 2021ല്‍ പുറത്തിറങ്ങിയ ആണും പെണ്ണും എന്ന ആന്തോളജി സിനിമയിലാണ് അവസാനമായി വേഷമിട്ടത്. മധു അടക്കമുള്ള തന്നേക്കാളും പ്രായമേറിയവരുടെയും അമ്മവേഷങ്ങളിൽ പൊന്നമ്മ തിളങ്ങിയിട്ടുണ്ട്.
തൊമ്മന്റെ മക്കള്‍, ഓടയില്‍നിന്ന്, അന്വേഷിച്ചു കണ്ടെത്തിയില്ല, അസുരവിത്ത്, വെളുത്ത കത്രീന, നദി, ഒതേനന്റെ മകന്, നെല്ല്, കൊടിയേറ്റം, ഇതാ ഇവിടെ വരെ, ഈറ്റ, ചാമരം, സുകൃതം, കരിമ്പന, ഓപ്പോള്, ഇളക്കങ്ങള്‍, നഖക്ഷതങ്ങള്‍, അച്ചുവേട്ടന്റെ വീട്, തനിയാവര്‍ത്തനം, കിരീടം, കാട്ടുകുതിര, സന്ദേശം, ഭരതം, കുടുംബസമേതം, ചെങ്കോല്‍, വാത്സല്യം, ഹിസ് ഹൈനസ് അബ്ദുള്ള, തേന്മാവിന് കൊമ്പത്ത്, അരയന്നങ്ങളുടെ വീട്, കാക്കക്കുയില്‍ തുടങ്ങിയവയാണ് ശ്രദ്ധേയമായ മലയാള ചിത്രങ്ങള്‍. സത്യാ എന്ന തമിഴ് ചിത്രത്തിലും പ്രിയുരാലു എന്ന തെലുങ്ക് ചിത്രത്തിലും വേഷമിട്ടിട്ടുണ്ട്.
വെളുത്ത കത്രീന, തീര്‍ഥയാത്ര, ധര്‍മയുദ്ധം, ഇളക്കങ്ങള്‍, ചിരിയോ ചിരി, കാക്കക്കുയില്‍ തുടങ്ങിയ സിനിമകളില്‍ ഗാനം ആലപിച്ചിട്ടുമുണ്ട്. അന്തരിച്ച മണിസ്വാമിയാണ് ഭർത്താവ്. ഏകമകൾ ബിന്ദു അമേരിക്കയിൽ ഡോക്ടറാണ്.
കേന്ദ്രമന്ത്രി സുരേഷ് ഗോപി, സംവിധായകരായ സിബി മലയില്‍, ബി. ഉണ്ണികൃഷ്ണന്, നടന്മാരായ ദിലീപ്, വിനു മോഹന്‍, നടി സരയു തുടങ്ങിയവര്‍ ആശുപത്രിയിലെത്തി അന്തിമോപചാരമര്‍പ്പിച്ചു.