പ്രതിപക്ഷനേതാവ് വി.ഡി. സതീശന് മുഴുവന്‍ സമയവും യോഗത്തില്‍ പങ്കെടുത്തു. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപ് ദാസ് മുന്‍ഷി, കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗങ്ങളായ രമേശ് ചെന്നിത്തല, ശശി തരൂര്‍ എന്നിവര്‍ ഓണ്‍ലൈനായും, കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റുമാരായ കൊടിക്കുന്നില്‍ സുരേഷ് എംപി, ടി.എന്‍. പ്രതാപന് എന്നിവർ ഉള്‍പ്പെടെയുള്ള കെപിസിസി ഭാരവാഹികളും ഡിസിസി പ്രസിഡന്റുമാരും നേരിട്ടും യോഗത്തില്‍ പങ്കെടുത്തു.
ബ്ലോക്ക് മണ്ഡലം കമ്മിറ്റികളുടെ പുനഃസംഘടന 30നകം പൂര്‍ത്തിയാക്കും ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികളുടെ പുനഃസംഘടന എഴുപത് ശതമാനത്തോളം പൂര്‍ത്തീകരിച്ചതായി നേതാക്കള്‍ യോഗത്തെ അറിയിച്ചു.
ഇതുവരെ 210 ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികളുടെ പുനഃസംഘടന പൂര്‍ത്തിയായി. ഇനി ശേഷിക്കുന്നത് 72 എണ്ണം മാത്രമാണ്. ഈ മാസം 30നകം ബ്ലോക്ക് മണ്ഡലം കമ്മിറ്റികളുടെ പുനഃസംഘടന പൂര്‍ത്തിയാക്കുമെന്ന് ഡിസിസി പ്രസിഡന്റുമാരും ജില്ലകളുടെ ചുമതലയുള്ള കെപിസിസി ജനറല്‍ സെക്രട്ടറിമാരും ഉറപ്പു നല്കി.
ബൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി രൂപീകരണത്തിന്റെ സമയപരിധി വയനാട് ദുരന്തം കണക്കിലെടുത്ത് ഒക്ടോബര്‍ 15 വരെ നീട്ടി. സംഘടനാപരമായ മികച്ച പുരോഗതി മിഷന് 2025 മായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കുണ്ടെന്നും യോഗം വിലയിരുത്തി.