ബം​ഗ​ളൂ​രു- കൊ​ച്ചു​വേ​ളി റൂ​ട്ടി​ൽ പൂ​ജ സ്പെ​ഷ​ൽ ട്രെ​യി​ൻ
ബം​ഗ​ളൂ​രു- കൊ​ച്ചു​വേ​ളി റൂ​ട്ടി​ൽ  പൂ​ജ സ്പെ​ഷ​ൽ  ട്രെ​യി​ൻ
Saturday, September 21, 2024 3:22 AM IST
കൊ​​​ല്ലം: ഉ​​​ത്സ​​​വ​​​കാ​​​ല തി​​​ര​​​ക്കു പ്ര​​​മാ​​​ണി​​​ച്ച് ബം​​​ഗ​​​ളൂ​​​രു-കൊ​​​ച്ചു​​​വേ​​​ളി റൂ​​​ട്ടി​​​ൽ പ്ര​​​തി​​​വാ​​​ര പൂ​​​ജ സ്പെ​​​ഷ​​​ൽ ട്രെ​​​യി​​​ൻ ഓ​​​ടി​​​ക്കാ​​​ൻ റെ​​​യി​​​ൽ​​​വേ തീ​​​രു​​​മാ​​​നം.

ഒ​​​ക‌്ടോ​​​ബ​​​ർ ഒ​​​ന്നു​​മു​​​ത​​​ൽ ന​​​വം​​​ബ​​​ർ ആ​​​റു​​​വ​​​രെ​​​യാ​​​ണ് സ​​​ർ​​​വീ​​​സ്. നി​​​ല​​​വി​​​ൽ ഈ ​​​റൂ​​​ട്ടി​​​ൽ ഓ​​​ടി​​​യി​​​രു​​​ന്ന ഓ​​​ണം സ്പെ​​​ഷ​​​ലാ​​​ണ് പൂ​​​ജ സ്പെ​​​ഷ​​​ൽ എ​​​ന്ന​​പേ​​​രി​​​ൽ സ​​​ർ​​​വീ​​​സ് ദീ​​​ർ​​​ഘി​​​പ്പി​​​ച്ചി​​​ട്ടു​​​ള്ള​​​ത്.

06083 കൊ​​​ച്ചു​​​വേ​​​ളി-ബം​​​ഗ​​​ളൂ​​രു സ്പെ​​​ഷ​​​ൽ ഒ​​​ക്‌ടോ​​​ബ​​​ർ ഒ​​​ന്ന്, എ​​​ട്ട്, 15, 22, 29, ന​​​വം​​​ബ​​​ർ അ​​​ഞ്ച് തീ​​​യ​​​തി​​​ക​​​ളി​​​ൽ കൊ​​​ച്ചു​​​വേ​​​ളി​​​യി​​​ൽനി​​​ന്ന് വൈ​​​കു​​​ന്നേ​​​രം 6.05ന് ​​​പു​​​റ​​​പ്പെ​​​ട്ട് അ​​​ടു​​​ത്ത ദി​​​വ​​​സം രാ​​​വി​​​ലെ 10.55ന് ​​​ബം​​​ഗ​​​ളൂ​​​രു​​​വി​​​ൽ എ​​​ത്തും. തി​​​രി​​​കെ​​​യു​​​ള്ള സ​​​ർ​​​വീ​​​സ് (06084) ബം​​​ഗ​​​ളൂ​​​രു​​​വി​​​ൽ​​നി​​​ന്ന് ഒ​​​ക്‌ടോ​​​ബ​​​ർ ര​​​ണ്ട്, ഒ​​​മ്പ​​​ത്, 16, 23, 30, ന​​​വം​​​ബ​​​ർ ആ​​​റ് തീ​​​യ​​​തി​​​ക​​​ളി​​​ൽ ഉ​​​ച്ച​​​യ്ക്ക് 12.45ന് ​​​പു​​​റ​​​പ്പെ​​​ട്ട് പി​​​റ്റേ​​​ദി​​​വ​​​സം രാ​​​വി​​​ലെ 6.45ന് ​​​കൊ​​​ച്ചു​​​വേ​​​ളി​​​യി​​​ൽ എ​​​ത്തും.


പാ​​​ല​​​ക്കാ​​​ട് ജം​​​ഗ്ഷ​​​ൻ, തൃ​​​ശൂ​​​ർ, ആ​​​ലു​​​വ, എ​​​റ​​​ണാ​​​കു​​​ളം ടൗ​​​ൺ, കോ​​​ട്ട​​​യം, ച​​​ങ്ങ​​​നാ​​​ശേ​​​രി, തി​​​രു​​​വ​​​ല്ല, ചെ​​​ങ്ങ​​​ന്നൂ​​​ർ, മാ​​​വേ​​​ലി​​​ക്ക​​​ര, കാ​​​യം​​​കു​​​ളം, കൊ​​​ല്ലം എ​​​ന്നി​​​വ​​​യാ​​​ണ് കേ​​​ര​​​ള​​​ത്തി​​​ലെ സ്റ്റോ​​​പ്പു​​​ക​​​ൾ. കോ​​​ച്ച് കോം​​​പോ​​​സി​​​ഷ​​​നി​​​ൽ മാ​​​റ്റ​​​മൊ​​​ന്നു​​​മി​​​ല്ല. റി​​​സ​​​ർ​​​വേ​​​ഷ​​​ൻ ഉ​​​ട​​​ൻ ആ​​​രം​​​ഭി​​​ക്കു​​​മെ​​​ന്ന് ദ​​​ക്ഷി​​​ണ റെ​​​യി​​​ൽ​​​വേ അ​​​ധി​​​കൃ​​​ത​​​ർ അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.