കേരള സർവകലാശാലയിൽനിന്ന് 2000ൽ പിഎച്ച്ഡി നേടിയ ഡോ. ജുനൈദ് വിദേശ സർവകലാശാലകളിൽ അടക്കം പഠിപ്പിച്ചിട്ടുണ്ട്. 2006 മുതൽ കുസാറ്റിൽ ഫിസിക്സ് പ്രഫസറാണ്. 2016 മുതൽ 2019 വരെ കുസാറ്റ് ഫിസിക്സ് വിഭാഗം മേധാവിയായിരുന്നു. 2015 മുതൽ മുതൽ കുസാറ്റ് സെനറ്റ് അംഗവുമാണ്.
സ്ഥിരം വിസിയെ നിയമിക്കാനുള്ള സേർച്ച് കമ്മിറ്റി ചേരാൻ സർക്കാർ വിസമ്മതിച്ചതോടെയാണു കുസാറ്റ് അടക്കമുള്ള സർവകലാശാലകളിലെ വൈസ് ചാൻസലർ നിയമനം അവതാളത്തിലായത്. കുസാറ്റ് വിസിയുടെ ചുമതലയിൽ പുതിയയാളെ നിയമിക്കുന്ന ഫയലിൽ ഒപ്പുവച്ചശേഷം ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ ഇന്നലെ ചെന്നൈക്കു പോയി. 24ന് മടങ്ങിയെത്തും.