തുടര്‍ന്ന് റഹീമിനെ കൂട്ടി ഉപ്പളയിലെത്തിയ പോലീസ് സംഘം തന്ത്രപൂര്‍വം അസ്കര്‍ അലിയെ വലയിലാക്കി. ഇയാളില്‍ നിന്നു ലഭിച്ച വിവരത്തെ തുടര്‍ന്നാണ് പത്വാടിയിലെ വീട്ടില്‍ പരിശോധന നടത്തി വന്‍ മയക്കുമരുന്നു ശേഖരം കണ്ടെത്തിയത്.
കാര്‍ഡ് ബോര്‍ഡ് പെട്ടികളിലാണ് ലഹരിമരുന്ന് സൂക്ഷിച്ചിരുന്നത്. അസ്കര്‍ അലി ആദ്യമായാണ് പോലീസിന്റെ പിടിയിലാകുന്നത്. ഇയാള്‍ക്കു പിന്നില്‍ ബംഗളൂരു കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അന്തര്‍സംസ്ഥാന മയക്കുമരുന്നു മാഫിയാ സംഘം ഉണ്ടെന്നാണ് സൂചന.
മയക്കുമരുന്നു വേട്ടയ്ക്ക് കാസര്‍ഗോഡ് ഡിവൈഎസ്പി സി.കെ. സുനില്‍കുമാര്‍, ബേക്കല്‍ ഡിവൈഎസ്പി വി.വി.മനോജ്, മഞ്ചേശ്വരം പോലീസ് എന്നിവര്‍ പങ്കെടുത്തു.