തിരുവനന്തപുരം: ജൂണ്‍ മൂന്നിന് സ്കൂൾ തുറക്കുന്പോൾ എല്ലാ സ്കൂളുകളിലും സംസ്ഥാനതല പ്രവേശനോത്സവ ഉദ്ഘാടന പ്രക്ഷേപണം തത്സമയം പ്രദർശിപ്പിക്കുന്നതിനു ക്രമീകരണം ഏർപ്പെടുത്തണമെന്നു പൊതു വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുടെ നിർദേശം.
ഇതിനു ശേഷമാകണം സ്കൂൾതലത്തിലും ജില്ലാതലത്തിലുമുള്ള പ്രവേശനോത്സവം നടത്തേണ്ടത്. പ്രവേശനോത്സവം ജനകീയ ഘടകങ്ങളുമായി ആലോചിച്ച് വിപുലമായി സംഘടിപ്പിക്കണം. സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട തദ്ദേശസ്ഥാപന മേധാവികളുടെ യോഗത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
അധ്യയന വർഷാരംഭം മുതൽ കുട്ടികളുടെ സുരക്ഷയ്ക്ക് പ്രാധാന്യം നൽകണം. വീട്ടിൽനിന്നു സ്കൂളിലേക്കും സ്കൂളിൽനിന്നു വീട്ടിലേക്കും കുട്ടികൾ സഞ്ചരിക്കുന്പോൾ ഉണ്ടാകേണ്ട യാത്രാസുരക്ഷ, സ്വകാര്യ വാഹനങ്ങൾ, പൊതുവാഹനങ്ങൾ, സ്കൂൾ ബസ് തുടങ്ങിയവ ഉപയോഗിക്കുന്പോൾ കുട്ടികളുടെ സുരക്ഷ എന്നിവ മുൻനിർത്തി പാലിക്കേണ്ട മുൻകരുതലുകൾ, റോഡ്, റെയിൽവേ ലൈൻ എന്നിവ ക്രോസ് ചെയ്യുന്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, ജലഗതാഗതം ഉപയോഗിക്കുന്ന കുട്ടികളുടെ സുരക്ഷ എന്നിവയെല്ലാം സ്കൂൾ തലത്തിൽ അവലോകനം നടത്തി സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും മന്ത്രി നിർദേശിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.