സയ്യദ് സൗദ് ജാബരി എന്നയാളാണ് സ്പോണ്സര്. എന്നാല്‍ വാഗ്ദാനം ചെയ്ത ശമ്പളമോ പിടിക്കുന്ന മത്സ്യത്തിന്റെ വിഹിതമോ ഇവര്‍ക്കു ലഭിച്ചില്ല. അമിതമായി ജോലി ചെയ്യിക്കലും മതിയായ താമസസൗകര്യം ഒരുക്കാത്ത അവസ്ഥയ്ക്കുമൊപ്പം മര്‍ദനവും ഏല്‍ക്കേണ്ടി വന്നതോടെ രക്ഷപ്പെടുകയായിരുന്നുവെന്നാണ് ഇവരുടെ മൊഴി.
കൊയിലാണ്ടിയില്‍നിന്ന് 20 നോട്ടിക്കല്‍ മൈല്‍ അകലെയാണ് ബോട്ട് കണ്ടെത്തിയത്. തുടര്‍ന്ന് കോസ്റ്റ്ഗാര്‍ഡ് ബോട്ട് കസ്റ്റഡിയിലെടുത്ത് കൊച്ചി തീരത്ത് എത്തിക്കുകയും മത്സ്യത്തൊഴിലാളികളെ കോസ്റ്റല്‍ പോലീസിന് കൈമാറുകയുമായിരുന്നു.