പാ​നൂ​ർ സ്ഫോ​ട​നം: മൂ​ന്നു പേ​ർകൂ​ടി അ​റ​സ്റ്റി​ൽ
പാ​നൂ​ർ  സ്ഫോ​ട​നം:  മൂ​ന്നു  പേ​ർകൂ​ടി  അ​റ​സ്റ്റി​ൽ
Friday, April 19, 2024 3:59 AM IST
ത​​​ല​​​ശേ​​​രി: പാ​​​നൂ​​​ർ മു​​​ളി​​​യാ​​​ത്തോ​​​ട് ബോം​​​ബ് നി​​​ർ​​​മാ​​​ണ​​​ത്തി​​​നി​​​ടെ ഉ​​​ണ്ടാ​​​യ സ്ഫോ​​​ട​​​ന​​​ത്തി​​​ൽ ഒ​​​രാ​​​ൾ മ​​​രി​​​ക്കു​​​ക​​​യും മൂ​​​ന്നു പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​ൽ​​​ക്കു​​​ക​​​യും ചെ​​​യ്ത സം​​​ഭ​​​വ​​​ത്തി​​​ൽ മൂ​​​ന്നു പേ​​​ർ​​കൂ​​​ടി അ​​​റ​​​സ്റ്റി​​​ൽ.

കി​​​ഴ​​​ക്കെ ക​​​തി​​​രൂ​​​രി​​​ലെ ര​​​ജി​​​ലേ​​​ഷ് (43), ചു​​​ണ്ട​​​ങ്ങാ​​​പ്പൊ​​​യി​​​ൽ ജി​​​ജോ​​​ഷ് (38), വ​​​ട​​​ക​​​ര മ​​​ട​​​പ്പ​​​ള്ളി കൂ​​​ളി​​​ബ​​​സാ​​​ർ സ്വ​​​ദേ​​​ശി ബാ​​​ബു കേ​​​ളോ​​​ത്ത് (45) എ​​​ന്നി​​​വ​​​രെ​​​യാ​​​ണു പാ​​​നൂ​​​ർ സി​​​ഐ കെ.​​​ പ്രേം​​​സ​​​ദ​​​നും സം​​​ഘ​​​വും അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​ത്.

മൂ​​​ന്നു കി​​​ലോ വെ​​​ടി​​​മ​​​രു​​​ന്നും ഇ​​​വ​​​രി​​​ൽ​​​നി​​​ന്നു പി​​​ടി​​​കൂ​​​ടി. വെ​​​ടി​​​മ​​​രു​​​ന്നു ക​​​ണ്ടെ​​​ത്തി​​​യ സം​​​ഭ​​​വ​​​ത്തി​​​ൽ ചോ​​​മ്പാ​​​ല പോ​​​ലീ​​​സ് മ​​​റ്റൊ​​​രു കേ​​​സ് ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്തി​​​ട്ടു​​​ണ്ട്. ബോം​​​ബ് നി​​​ർ​​​മാ​​​ണ​​​ത്തി​​​ന് ഉ​​​പ​​​യോ​​​ഗി​​​ച്ച വെ​​​ടി​​​മ​​​രു​​​ന്ന് എ​​​ത്തി​​​ച്ച​​​ത് സ​​​ജി​​​ലേ​​​ഷ് ഉ​​​ൾ​​​പ്പെ​​​ട്ട സം​​​ഘ​​​മാ​​​ണെ​​​ന്നു ചോ​​​ദ്യം​​ചെ​​​യ്യ​​​ലി​​​ൽ വ്യ​​​ക്ത​​​മാ​​​യ​​​താ​​​യി പോ​​​ലീ​​​സ് പ​​​റ​​​ഞ്ഞു.

ഏ​​​പ്രി​​​ൽ ആ​​​റി​​​നു പു​​​ല​​​ർ​​​ച്ചെ​​​യാ​​ണു മു​​​ളി​​​യാ​​​ത്തോ​​​ട് സ്ഫോ​​​ട​​​നം ന​​​ട​​​ന്ന​​​ത്. നി​​​ല​​​വി​​​ൽ ഒ​​​ൻ​​​പ​​​ത് സി​​​പി​​​എം പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ കേ​​​സി​​​ൽ റി​​​മാ​​​ൻ​​​ഡി​​​ലാ​​​ണ്. റി​​​മാ​​​ൻ​​​ഡി​​​ലാ​​​യി​​​രു​​​ന്ന പ്ര​​​തി​​​ക​​​ളെ പോ​​​ലീ​​​സ് ക​​​സ്റ്റ​​​ഡി​​​യി​​​ൽ വാ​​​ങ്ങി ചോ​​​ദ്യം​​ചെ​​​യ്യു​​​ന്ന​​​തി​​​നി​​​ടെ​​യാ​​​ണ് മൂ​​​ന്നു പേ​​​ർ​​കൂ​​​ടി അ​​​റ​​​സ്റ്റി​​​ലാ​​​യി​​​ട്ടു​​​ള്ള​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.