മലയാറ്റൂർ: ദീപിക നമ്മുടെ ഭാഷ പദ്ധതിയുടെ ഭാഗമായി മലയാറ്റൂർ സെന്റ് തോമസ് ഹൈസ്കൂളിലും ദീപിക പത്രം ആരംഭിച്ചു. സ്കൂൾ അസിസ്റ്റന്റ് മാനേജർ ഫാ. നിഖിൽ മുളവരിക്കൽ അധ്യഷനായി.
പദ്ധതിയുടെ ഉദ്ഘാടനം കാലടി മാണിക്കമംഗലത്ത് പ്രവർത്തിക്കുന്ന സായി ശങ്കര ശാന്തികേന്ദ്രം ഡയറക്ടർ പി.എൻ. ശ്രീനിവാസൻ നായർ ദീപിക പത്രം പ്രധാനാധ്യാപിക എം.പി. ലിസിക്കു നൽകി നിർവഹിച്ചു. ഷൈജു ആന്റണി, ദീപിക ഏരിയ മാനേജർ ടി.എ. നിബിൻ എന്നിവർ പങ്കെടുത്തു.