ബൈ​ക്ക് നി​യ​ന്ത്ര​ണം​വി​ട്ട് കാ​ന​യി​ലേ​ക്ക് മ​റി​ഞ്ഞ് വ​യോ​ധി​ക​ൻ മ​രി​ച്ചു
Tuesday, June 25, 2024 10:38 PM IST
ആ​ല​ങ്ങാ​ട്: ബൈ​ക്ക് നി​യ​ന്ത്ര​ണം​വി​ട്ട് കാ​ന​യി​ലേ​ക്കു മ​റി​ഞ്ഞ് വ​യോ​ധി​ക​ൻ മ​രി​ച്ചു. മാ​ളി​ക​പീ​ടി​ക ന​ടു​വി​ല​പ്പ​റ​ന്പി​ൽ മു​ഹ​മ്മ​ദ് ഷെ​രീ​ഫാ(62)​ണ് മ​രി​ച്ച​ത്. കോ​ട്ട​പ്പു​റം മാ​ബ്ര നാ​ലു​സെ​ന്‍റ് റോ​ഡി​ൽ വ​ച്ചാ​ണു ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി അ​പ​ക​ട​മു​ണ്ടാ​യ​ത്.

മ​ഴ​യ​ത്ത് ബൈ​ക്ക് നി​യ​ന്ത്ര​ണം വി​ട്ടു കാ​ന​യി​ലേ​ക്കു മ​റി​ഞ്ഞാ​യി​രു​ന്നു അ​പ​ക​ടം. നാ​ട്ടു​കാ​ർ വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് ആ​ല​ങ്ങാ​ട് പോ​ലീ​സ് സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി​യാ​ണു ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. ക​ബ​റ​ട​ക്കം ന​ട​ത്തി. ഭാ​ര്യ: ബീ​വി ഷെ​രീ​ഫ്. മ​ക്ക​ൾ: ഷ​ഹീ​ൻ ഷെ​രീ​ഫ്, ഷ​ബ്രീ​ൻ ഷെ​രീ​ഫ്. മ​രു​മ​ക്ക​ൾ: സ​ജി​ൻ​ഷാ ജ​ലീ​ൽ, മെ​ഹ​ർ ഷ​ഹീ​ൻ.