ഡോ​ക്‌‌​ടേ​ഴ്‌​സ് ദി​ന അ​വാ​ര്‍​ഡ് മാ​ണി സി. ​കാ​പ്പ​നും ഡോ. ​റോ​യി എ​ബ്ര​ഹാം ക​ള്ളി​വ​യ​ലി​നും
Friday, June 28, 2024 10:59 PM IST
പാ​ലാ: ഇ​ന്ത്യ​ന്‍ മെ​ഡി​ക്ക​ല്‍ അ​സോ​സി​യേ​ഷ​ന്‍ പാ​ലാ​യു​ടെ ഡോ​ക്‌​ടേ​ഴ്‌​സ് ദി​ന അ​വാ​ര്‍​ഡ് മാണി സി. ​കാ​പ്പ​ന്‍ എം​എ​ല്‍​എ​യ്ക്കും ഡോ. ​റോ​യി ഏ​ബ്ര​ഹാം കള്ളി​വ​യ​ലി​നും സ​മ്മാ​നി​ക്കും. ജൂലൈ ഒ​ന്നി​ന് രാ​ത്രി 8.30ന് ​ഐ​എം​എ ഹാ​ളി​ല്‍ ന​ട​ക്കു​ന്ന ച​ട​ങ്ങി​ലാ​ണ് അ​വാ​ര്‍​ഡ് ദാ​നം. റി​ട്ടയേഡ് ചീ​ഫ് സെ​ക്ര​ട്ട​റി ടോം ​ജോ​സ്, പാ ലാ രൂ​പ​ത വി​കാ​രി ജ​ന​റ​ല്‍ മോ​ണ്‍. ജോ​സ​ഫ് ക​ണി​യോ​ടി​ക്ക​ല്‍ എ​ന്നി​വ​ര്‍ മു​ഖ്യാ​തി​ഥി​തി​ക​ളാ​യി​രി​ക്കും.

ക​ലാ, കാ​യി​ക, സാ​മൂ​ഹ്യ​സേ​വ​ന, രാ​ഷ്‌​ട്രീ​യ രം​ഗ​ത്തെ സ​മ​ഗ്ര സം​ഭാ​വ​ന​ക​ള്‍ മാ​നി​ച്ചാ​ണ് മാ​ണി സി.​കാ​പ്പ​ന്‍ എം​എ​ല്‍​എ​യ്ക്ക് അ​വാ​ര്‍​ഡ് ന​ല്‍​കു​ന്ന​ത്. മാ​ന​സി​കാ​രോ​ഗ്യ വി​ദ​ഗ്ധ​നും ഐ​എം​എ മു​ന്‍ ദേശീ​യ ഉ​പാ​ധ്യ​ക്ഷ​നും മാ​ന​സി​കാ​രോ​ഗ്യ ചി​കി​ത്സാ​രം​ഗ​ത്തെ നി​ര​വ​ധി അ​ന്ത​ര്‍​ദേ​ശീ​യ സം​ഘ​ട​ന​ക​ളു​ടെ അ​ധ്യ​ക്ഷ​നു​മാ​യ ഡോ. ​റോ​യി ഏബ്ര​ഹാം ക​ള്ളി​വ​യ​ലി​ന് സ​മ​ഗ്ര സം​ഭാ​വ​ന​ക​ള്‍ മാ​നി​ച്ചാ​ണ് അ​വാ​ര്‍​ഡ് ന​ല്‍​കു​ന്ന​ത്.