അ​പ​ക​ട​ഭീ​ഷ​ണ​ിയി​ൽ വ​നം​വ​കു​പ്പി​ന്‍റെ മ​ര​ങ്ങ​ൾ
Tuesday, June 25, 2024 10:15 PM IST
എ​രു​മേ​ലി: എ​രു​മേ​ലി-​റാ​ന്നി സം​സ്ഥാ​ന പാ​ത​യി​ൽ ക​ന​ക​പ്പ​ലം മു​ത​ൽ മു​ക്ക​ട വ​രെ റോ​ഡി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലും വ​നം​വ​കു​പ്പി​ന്‍റെ മ​ര​ങ്ങ​ൾ ഏ​തു​സ​മ​യ​വും റോ​ഡി​ൽ പ​തി​ക്കാ​വു​ന്ന നി​ല​യി​ൽ. ക​ഴി​ഞ്ഞ ആ​ഴ്ച​യി​ൽ ര​ണ്ടു ത​വ​ണ​യാ​ണ് ഈ ​പാ​ത​യി​ൽ മരങ്ങ​ൾ ഒ​ടി​ഞ്ഞു​വീ​ണ് ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ട​ത്. വൈ​ദ്യു​തി​പോ​സ്റ്റും ലൈ​നു​ക​ളും ത​ക​ർ​ത്താ​ണ് മര​ങ്ങ​ൾ റോ​ഡി​ലേ​ക്ക് വീ​ഴു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ മ​ര​ങ്ങ​ൾ വീ​ണ ര​ണ്ടു സം​ഭ​വ​ങ്ങ​ളി​ലും തലനാ​രി​ഴ​യ്ക്കാ​ണ് അ​പ​ക​ട​ത്തി​ൽ​നി​ന്നു വാ​ഹ​ന യാ​ത്ര​ക്കാ​ർ ര​ക്ഷ​പ്പെ​ട്ട​ത്.

കാ​ല​പ്പ​ഴ​ക്ക​മേ​റി​യ മ​ര​ങ്ങ​ളാ​ണ് ക​ന​ക​പ്പ​ലം മു​ത​ൽ മു​ക്ക​ട വ​രെ നീ​ളു​ന്ന വ​ന​പാ​ത​യി​ൽ റോ​ഡി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലും റോ​ഡി​ലേ​ക്കു ചാ​ഞ്ഞു നി​ൽ​ക്കു​ന്ന​ത്. ജീ​ർ​ണി​ച്ച മ​ര​ങ്ങ​ളു​മു​ണ്ട്. കേ​ടു​പാ​ടു​ക​ളു​ള്ള ശി​ഖ​ര​ങ്ങ​ൾ കാ​റ്റി​ൽ നി​ലം​പ​തി​ക്കു​ക​യാ​ണ്. ദി​വ​സേ​ന നൂ​റു​ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ളും യാ​ത്ര​ക്കാ​രും സ​ഞ്ച​രി​ക്കു​ന്ന ക​ന​ക​പ്പ​ലം-​മു​ക്ക​ട റോ​ഡി​ൽ അ​പ​ക​ട​ങ്ങ​ൾ സൃ​ഷ്ടി​ച്ചു കൊ​ണ്ടി​രി​ക്കു​ന്ന മ​ര​ങ്ങ​ൾ വെട്ടിമാറ്റേണ്ടത് അ​നി​വാ​ര്യ​മാ​ണെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. വ​നം​വ​കു​പ്പാ​ണ് ഇ​ക്കാ​ര്യ​ത്തി​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കേ​ണ്ട​ത്.

അ​തേ​സ​മ​യം, ചേ​ന​പ്പാ​ടി ത​ര​ക​നാ​ട്ടു​കു​ന്ന് സെന്‍റ് ആ​ന്‍റ​ണീ​സ് എ​ൽ​പി സ്‌​കൂ​ളി​ന​ടു​ത്ത് റോ​ഡ​രി​കി​ൽ അ​പ​ക​ട​സാ​ധ്യ​ത സൃ​ഷ്ടി​ച്ച പ്ലാ​വ് കഴിഞ്ഞ ദിവസം മു​റി​ച്ചു​നീ​ക്കി.