ശ​​ബ​​രി പാ​​ത ഇ​​ഴ​​യു​​ന്നു ; ചെ​​ങ്ങ​​ന്നൂ​​ര്‍-​​പ​​മ്പ പാ​​ത പ​​രി​​ഗ​​ണ​​ന​​യി​​ല്‍
Friday, June 28, 2024 5:25 AM IST
കോ​​ട്ട​​യം: അ​​ങ്ക​​മാ​​ലി-​​എ​​രു​​മേ​​ലി ശ​​ബ​​രി റെ​​യി​​ല്‍​പാ​​ത നി​​ര്‍​മാ​​ണം വൈ​​കു​​ന്ന സാ​​ഹ​​ച​​ര്യ​​ത്തി​​ല്‍ ശ​​ബ​​രി​​മ​​ല തീ​​ര്‍​ഥാ​​ട​​ക​​രു​​ടെ സൗ​​ക​​ര്യാ​​ര്‍​ഥം ചെ​​ങ്ങ​​ന്നൂ​​ര്‍-​​പ​​മ്പ പാ​​ത നി​​ര്‍​മാ​​ണ​​ത്തി​​ന് മു​​ന്‍​ഗ​​ണ​​ന ന​​ല്‍​കി​​യേ​​ക്കും. സം​​സ്ഥാ​​ന സ​​ഹ​​ക​​ര​​ണ​​ത്തോ​​ടെ സ്ഥ​​ലം ഏ​​റ്റെ​​ടു​​ക്ക​​ലി​​നാ​​യി അ​​ടു​​ത്ത കേ​​ന്ദ്ര ബ​​ജ​​റ്റി​​ല്‍ കാ​​ര്യ​​മാ​​യി വി​​ഹി​​തം അ​​നു​​വ​​ദി​​ക്കും.

മൂ​​ന്നു വ​​ര്‍​ഷ​​ത്തി​​നു​​ള​​ളി​​ല്‍ നി​​ര്‍​മാ​​ണം തു​​ട​​ങ്ങും​​വി​​ധ​​മു​​ള്ള പ​​ദ്ധ​​തി​​യാ​​ണ് വി​​ഭാ​​വ​​നം ചെ​​യ്യു​​ന്ന​​ത്. ചെ​​ങ്ങ​​ന്നൂ​​ര്‍-​​പ​​മ്പ പാ​​ത 19 കി​​ലോ​​മീ​​റ്റ​​ര്‍ പ​​മ്പ വ​​ന​​ത്തി​​ലൂ​​ടെ​​യാ​​ണ് ക​​ട​​ന്നു​​പോ​​കേ​​ണ്ട​​ത്. വ​​ന്യ​​മൃ​​ഗ​​ങ്ങ​​ളു​​ടെ സു​​ര​​ക്ഷ ഉ​​റ​​പ്പാ​​ക്കി വ​​ന​​ഭൂ​​മി വി​​ട്ടു​​കി​​ട്ട​​ണ​​മെ​​ങ്കി​​ല്‍ കേ​​ന്ദ്ര പ​​രി​​സ്ഥി​​തി-​​വ​​നം മ​​ന്ത്രാ​​ല​​യ​​ത്തി​​ന്‍റെ അ​​നു​​മ​​തി വേ​​ണം.

അ​​ങ്ക​​മാ​​ലി-​​എ​​രു​​മേ​​ലി പാ​​ത​​യ്ക്ക് രാ​​മ​​പു​​രം​​വ​​രെ പ​​ല​​യി​​ട​​ങ്ങ​​ളി​​ലാ​​യി 70 കി​​ലോ​​മീ​​റ്റ​​റി​​ല്‍ ഭൂ​​മി​​യേ​​റ്റെ​​ടു​​ക്ക​​ല്‍ അ​​വ​​സാ​​ന​​ഘ​​ട്ട​​ത്തി​​ല്‍ എ​​ത്തി​​യി​​രു​​ന്നു. നി​​ല​​വി​​ലെ സാ​​ഹ​​ച​​ര്യ​​ത്തി​​ല്‍ നി​​ര്‍​മാ​​ണം പൂ​​ര്‍​ത്തി​​യാ​​ക്കാ​​ന്‍ ആ​​റു വ​​ര്‍​ഷം വേ​​ണ്ടി​​വ​​രും. അ​​തേ​​സ​​മ​​യം ശ​​ബ​​രി പാ​​ത​​യി​​ല്‍ 12 മാ​​സ​​വും യാ​​ത്ര​​ക്കാ​​രു​​ണ്ടാ​​കു​​മെ​​ന്നും പ​​ന്ത്ര​​ണ്ട് ന​​ഗ​​ര​​ങ്ങ​​ളി​​ല്‍ റെ​​യി​​ല്‍​വേ സ്റ്റേ​​ഷ​​ന്‍ വ​​രു​​മെ​​ന്ന​​തും നേ​​ട്ട​​മാ​​ണ്. എ​​ന്നാ​​ല്‍ ചെ​​ങ്ങ​​ന്നൂ​​ര്‍-​​പ​​മ്പ പാ​​ത ശ​​ബ​​രി​​മ​​ല തീ​​ര്‍​ഥാ​​ട​​ക​​ര്‍​ക്കു മാ​​ത്ര​​മേ പ്ര​​യോ​​ജ​​ന​​പ്പെ​​ടൂ. വ​​ര്‍​ഷ​​ത്തി​​ല്‍ 114 ദി​​വ​​സം മാ​​ത്ര​​മാ​​ണ് ശ​​ബ​​രി​​മ​​ല തീ​​ര്‍​ഥാ​​ട​​നം.

അ​​ങ്ക​​മാ​​ലി- എ​​രു​​മേ​​ലി പാ​​ത തു​​ട​​ക്ക​​ത്തി​​ല്‍ പ​​മ്പ​​വ​​രെ​​യാ​​ണ് വി​​ഭാ​​വ​​നം ചെ​​യ്തി​​രു​​ന്ന​​ത്. വ​​നം മ​​ന്ത്രാ​​ല​​യ​​ത്തി​​ന്‍റെ എ​​തി​​ര്‍​പ്പു​​മൂ​​ല​​മാ​​ണ് എ​​രു​​മേ​​ലി​​വ​​രെ​​യാ​​ക്കി​​യ​​ത്. ചെ​​ങ്ങ​​ന്നൂ​​ര്‍ പാ​​ത​​യ്ക്കും അ​​നു​​മ​​തി ല​​ഭി​​ക്കു​​ക ഏ​​റെ എ​​ളു​​പ്പ​​മ​​ല്ല.

ഈ ​​സാ​​ഹ​​ച​​ര്യ​​ത്തി​​ല്‍ ശ​​ബ​​രി പാ​​ത​​യ്ക്ക് മു​​ന്‍​ഗ​​ണ​​ന ന​​ല്‍​ക​​ണ​​മെ​​ന്ന നി​​ർ​​ദേ​​ശ​​വും ഉ​​യ​​ര്‍​ന്നി​​ട്ടു​​ണ്ട്. ചെ​​ങ്ങ​​ന്നൂ​​ര്‍- പ​​മ്പ പാ​​ത​​യ്ക്ക് ഏ​​ക​​ദേ​​ശം 9000 കോ​​ടി രൂ​​പ​​യും അ​​ങ്ക​​മാ​​ലി-​​എ​​രു​​മേ​​ലി പാ​​ത​​യ്ക്കു 3810 കോ​​ടി രൂ​​പ​​യു​​മാ​​ണ് എ​​സ്റ്റി​​മേ​​റ്റ്.