ന​ഴ്സിം​ഗ് പ്ര​വേ​ശ​ന ന​ട​പ​ടി​ക​ള്‍ താ​മ​സി​പ്പി​ക്കു​ന്ന​തി​ല്‍ പ്ര​തി​ഷേ​ധം
Friday, June 28, 2024 6:55 AM IST
ച​ങ്ങ​നാ​ശേ​രി: കേ​ര​ള​ത്തി​ല്‍ ന​ഴ്സിം​ഗ് അ​ഡ്മി​ഷ​നു​ള്ള ന​ട​പ​ടി​ക​ള്‍ മ​നഃ​പൂ​ര്‍വം താ​മ​സി​പ്പി​ക്കു​ന്ന​തി​ല്‍ പ്ര​തി​ഷേ​ധം. പ്ര​വേ​ശ​ന ന​ട​പ​ടി​ക​ള്‍ താ​മ​സി​പ്പി​ക്കു​ന്ന​ത് വി​ദ്യാ​ര്‍ഥി​ക​ള്‍ക്കും ര​ക്ഷി​താ​ക്ക​ള്‍ക്കും മ​നഃ​ക്ലേ​ശ​ത്തി​ന് ഇ​ട​യാ​ക്കു​ന്ന​താ​യും ഇ​ത് ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ലെ ന​ഴ്സിം​ഗ് ന​ട​ത്തി​പ്പു​കാ​രെ സ​ഹാ​യി​ക്കാ​നാ​ണെ​ന്നും ചെ​ത്തി​പ്പു​ഴ ഇ​ട​വ​ക പി​ആ​ര്‍ ജാ​ഗ്ര​താ​സ​മി​തി യോ​ഗം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

പ്ര​സി​ഡ​ന്‍റ് തോ​മ​സു​കു​ട്ടി മ​ണ​ക്കു​ന്നേ​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​കാ​രി ഫാ. ​തോ​മ​സ് ക​റു​ക​ക്ക​ളം ഉ​ദ്ഘാ​ട​നം ചെ​യ്തു. വി.​ജെ. ലാ​ലി വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി. ജൂ​ലൈ മൂ​ന്ന് പൊ​തു​അ​വ​ധി​യാ​യി പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.

തോ​മ​സു​കു​ട്ടി പു​ത്ത​ന്‍പു​ര, രാ​ജു​മോ​ന്‍ ക​ട​ന്തോ​ട്, ത​ങ്ക​ച്ച​ന്‍ കു​ന്ത​ക്കാ​ട​ന്‍, തോ​മ​സ് കു​ട്ടം​പേ​രൂ​ര്‍, റ്റോ​മി​ച്ച​ന്‍ കാ​വാ​ലം, ജ​യിം​സ് ഇ​ല​വു​ങ്ക​ല്‍, ജേ​ക്ക​ബ് എം.​ടി., ജോ​ണ്‍സ​ണ്‍ കു​രീ​ത്ര, സെ​ബാ​സ്റ്റ്യ​ന്‍ ഞാ​റ​ക്കാ​ട്ടി​ല്‍, ലാ​ലി​മ്മ ടോ​മി, ലൗ​ലി മാ​ളി​യേ​ക്ക​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.