പു​ഴ​യി​ല്‍ ചാ​ടി​യ യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി
Friday, June 28, 2024 10:14 PM IST
കാ​സ​ര്‍​ഗോ​ഡ്: ച​ന്ദ്ര​ഗി​രി പാ​ല​ത്തി​ല്‍ നി​ന്നും പു​ഴ​യി​ല്‍ ചാ​ടി​യ യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം കീ​ഴൂ​ര്‍ ക​ട​പ്പു​റ​ത്ത് ക​ര​ക്ക​ടി​ഞ്ഞു. രാ​വ​ണീ​ശ്വ​രം മു​ക്കൂ​ട് സ്വ​ദേ​ശി അ​ജേ​ഷ് പാ​ല​ക്കാ​ല്‍(35)​ന്‍റെ മൃ​ത​ദേ​ഹ​മാ​ണ് ഇ​ന്ന​ലെ രാ​വി​ലെ ക​ണ്ടെ​ത്തി​യ​ത്. സി​മ​ന്‍റ് വ്യാ​പാ​രി​യാ​യ അ​ജേ​ഷി​ന് സാ​മ്പ​ത്തി​ക​ബാ​ധ്യ​ത ഉ​ണ്ടാ​യി​രു​ന്ന​താ​യി പ​റ​യ​പ്പെ​ടു​ന്നു.

വ്യാ​ഴാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നോ​ടെ​യാ​ണ് ച​ന്ദ്ര​ഗി​രി പു​ഴ​യു​ടെ പ​രി​സ​ര​ത്ത് സ്‌​കൂ​ട്ട​റും മൊ​ബൈ​ല്‍ ഫോ​ണും വെ​ച്ച ശേ​ഷം പു​ഴ​യി​ല്‍ ചാ​ടി​യ​ത്. പു​ഴ​യി​ല്‍ ന​ല്ല ഒ​ഴു​ക്കു​ള്ള​തി​നാ​ല്‍ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം ന​ട​ത്താ​ന്‍ പ്ര​യാ​സ​പ്പെ​ട്ടി​രു​ന്നു. പോ​ലീ​സും ഫ​യ​ര്‍​ഫോ​ഴ്‌​സും തെ​ര​ച്ചി​ല്‍ ന​ട​ത്തി​യി​രു​ന്നെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​രു​ന്നി​ല്ല.

മു​ക്കൂ​ടും ക​ള​രി​ക്കാ​ലി​ലും പാ​ല​ക്ക​ല്‍ ട്രേ​ഡേ​ഴ്സ് എ​ന്ന സ്ഥാ​പ​നം ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു അ​ജേ​ഷ്. ഡി​വൈ​എ​ഫ്‌​ഐ രാ​വ​ണീ​ശ്വ​രം മേ​ഖ​ല ക​മ്മി​റ്റി അം​ഗ​മാ​ണ്. മു​ക്കൂ​ട് പാ​ല​ക്കാ​ലി​ലെ അ​ച്യു​ത​ന്‍-​സ​രോ​ജി​നി ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്. ഭാ​ര്യ: സ​ജ്‌​ന. അ​ഞ്ചും ര​ണ്ടും വ​യ​സു​ള്ള ര​ണ്ടു പെ​ണ്‍​മ​ക്ക​ളു​ണ്ട്. സ​ഹോ​ദ​ര​ന്‍: അ​ഭി​ലാ​ഷ്.