ക​ർ​ഷ​ക കു​ടും​ബാം​ഗ​മാ​യ വി​ദ്യാ​ർ​ഥി​ക്ക് മേ​രി ക്യൂ​റി റി​സ​ർ​ച്ച് ഫെ​ലോ​ഷി​പ്പ്
Sunday, June 30, 2024 8:07 AM IST
രാ​ജ​പു​രം: തി​ക​ച്ചും സാ​ധാ​ര​ണ​മാ​യ ജീ​വി​ത സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ പ​ഠി​ച്ചു​വ​ള​ർ​ന്ന ക​ർ​ഷ​ക കു​ടും​ബാം​ഗ​മാ​യ വി​ദ്യാ​ർ​ഥി മെ​റി​റ്റി​ന്‍റെ മാ​ത്രം ബ​ല​ത്തി​ൽ നേ​ടി​യെ​ടു​ത്ത​ത് 90 ല​ക്ഷം രൂ​പ​യു​ടെ മേ​രി ക്യൂ​റി റി​സ​ർ​ച്ച് ഫെ​ലോ​ഷി​പ്പ്.

രാ​ജ​പു​ര​ത്തെ ജെ​സ്‌​വി​ൻ ജി​ജി കി​ഴ​ക്കേ​പ്പു​റ​ത്തി​ന് ഇ​നി വി​ദ്യാ​ഭ്യാ​സ വാ​യ്പ​യു​ടെ കെ​ട്ടു​പാ​ടു​ക​ളി​ല്ലാ​തെ ലോ​ക റാ​ങ്കിം​ഗി​ൽ മു​ന്നി​ലു​ള്ള വി​ദേ​ശ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ പ​ഠി​ച്ച് പി​എ​ച്ച്ഡി നേ​ടി​യെ​ടു​ക്കാം. ഫ്രാ​ൻ​സി​ലെ ബ​ർ​ഗോ​ൺ ഡി ​ജോ​ൺ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ഉ​പ​രി​പ​ഠ​നം ന​ട​ത്താ​നാ​ണ് ജെ​സ് വി​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന​ത്.

ക​ർ​ഷ​ക​നാ​യ കി​ഴ​ക്കേ​പ്പു​റം ജി​ജി കു​ര്യ​ന്‍റെ​യും കാ​സ​ർ​ഗോ​ഡ് ഉ​ക്കി​ന​ടു​ക്ക​യി​ലെ നി​ർ​ദി​ഷ്ട ഗ​വ.​മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ സ്റ്റാ​ഫ് ന​ഴ്സാ​യ ആ​ൻ​സി ജോ​സ​ഫി​ന്‍റെ​യും മ​ക​നാ​യ ജെ​സ്‌​വി​ൻ രാ​ജ​പു​രം ടാ​ഗോ​ർ പ​ബ്ലി​ക് സ്കൂ​ളി​ലും ഹോ​ളി​ഫാ​മി​ലി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലു​മാ​യാ​ണ് സ്കൂ​ൾ വി​ദ്യാ​ഭ്യാ​സം പൂ​ർ​ത്തി​യാ​ക്കി​യ​ത്.

തു​ട​ർ​ന്ന് കാ​സ​ർ​ഗോ​ഡ് ഗ​വ.​കോ​ള​ജി​ൽ നി​ന്നും ഫി​സി​ക്സ് ബി​രു​ദ​വും പ​ഞ്ചാ​ബ് കേ​ന്ദ്ര​സ​ർ​വ​ലാ​ശാ​ല​യി​ൽ നി​ന്നും ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​വും നേ​ടി. എം.​എ​സ്.​സി പ​ഠ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി പാ​ല​ക്കാ​ട് ഐ​ഐ​ടി​യി​ൽ മൂ​ന്നു​മാ​സം ഇ​ന്‍റേ​ൺ​ഷി​പ്പ് ചെ​യ്ത​പ്പോ​ൾ അ​വി​ടെ​നി​ന്നും പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ളി​ൽ നി​ന്നു​മാ​ണ് വി​ദേ​ശ ഫെ​ലോ​ഷി​പ്പി​നെ കു​റി​ച്ചു​ള്ള അ​റി​വ് പ​ക​ർ​ന്നു കി​ട്ടി​യ​ത്.
സ്വ​യം ത​യ്യാ​റാ​ക്കി​യ പ്രൊ​ജ​ക്ട് അ​റു​പ​തോ​ളം വി​ദേ​ശ സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലേ​ക്ക് അ​യ​ച്ചു ന​ൽ​കി​യ​തി​ന്‍റെ തു​ട​ർ​ച്ച​യാ​യാ​ണ് മേ​രി ക്യൂ​റി ഫെ​ലോ​ഷി​പ്പി​നാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്.