ആ​റു​മാ​സ​ത്തി​നി​ടെ പ​തി​ന​ഞ്ചി​ലേ​റെ ക​വ​ര്‍​ച്ച​ക​ള്‍ ന​ട​ത്തി​യ സം​ഘ​ത്തി​ന്‍റെ ത​ല​വ​ന്‍ അ​റ​സ്റ്റി​ല്‍
Sunday, June 30, 2024 8:07 AM IST
കു​മ്പ​ള: കു​മ്പ​ള-​മ​ഞ്ചേ​ശ്വ​രം പൊ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​ക​ളി​ല്‍ ക​ഴി​ഞ്ഞ ആ​റ് മാ​സ​ത്തി​നി​ടെ പ​തി​ന​ഞ്ചി​ലേ​റെ ക​വ​ര്‍​ച്ച​ക​ള്‍ ന​ട​ത്തി​യ സം​ഘ​ത്തി​ന്‍റെ ത​ല​വ​നെ കു​മ്പ​ള പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ബ​ന്തി​യോ​ട് അ​ടു​ക്ക​യി​ലെ ബ​ഷീ​ര്‍ അ​ലി(25)​യാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ഇ​യാ​ളു​ടെ മൂ​ന്ന് കൂ​ട്ടു​പ്ര​തി​ക​ള്‍​ക്കു വേ​ണ്ടി പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മാ​ക്കി. ഇ​വ​ർ മ​ഞ്ചേ​ശ്വ​രം, കു​മ്പ​ള, ബ​ദി​യ​ടു​ക്ക, ബേ​ക്ക​ല്‍ പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​ക​ളി​ലും ക​ർ​ണാ​ട​ക​യി​ലു​മാ​യാ​ണ് ക​വ​ര്‍​ച്ച​ക​ള്‍ ന​ട​ത്തി​യ​ത്.

ബേ​ക്കൂ​ര്‍ സു​ഭാ​ഷ് ന​ഗ​റി​ലെ യൂ​സ​ഫി​ന്‍റെ വീ​ട്ടി​ല്‍ ക​യ​റി ഐ​ഫോ​ണും ഫാ​ന്‍​സി സാ​ധ​ന​ങ്ങ​ളു​മ​ട​ക്കം ഒ​ന്നേ​കാ​ല്‍ ല​ക്ഷം രൂ​പ​യു​ടെ സാ​ധ​ന​ങ്ങ​ള്‍ ക​വ​ര്‍​ന്ന​തും സോ​ങ്കാ​ല്‍ പ്ര​താ​പ് ന​ഗ​റി​ല്‍ പൂ​ട്ടി​ക്കി​ട​ന്ന വീ​ട് പ​ട്ടാ​പ്പ​ക​ല്‍ കു​ത്തി​ത്തു​റ​ന്ന് സ്വ​ർ​ണ​വും പ​ണ​വും ക​വ​ര്‍​ന്ന​തും മ​ഞ്ചേ​ശ്വ​രം ക​യ​ര്‍​ക്ക​ട്ട​യി​ല്‍ വീ​ടി​ന്‍റെ വാ​തി​ല്‍ ത​ക​ർ​ത്ത് സ്വ​ര്‍​ണ​വും പ​ണ​വും സൂ​ക്ഷി​ച്ച ലോ​ക്ക​ര്‍ സ്‌​കൂ​ട്ട​റി​ല്‍ ക​ട​ത്തി​ക്കൊ​ണ്ടു​പോ​യ​തും ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ന്നു.