ജി​ല്ലാ ഫു​ട്ബോ​ള്‍ അ​ക്കാ​ഡമി ആ​രം​ഭി​ച്ചു
Monday, July 1, 2024 1:37 AM IST
കോ​ളി​യ​ടു​ക്കം: രാ​ജീ​വ് ഗാ​ന്ധി സ്റ്റേ​ഡി​യ​ത്തി​നു സ​മീ​പ​ത്തു​ള്ള സ്പോ​ര്‍​ട്സ് അ​മി​നി​റ്റി സെ​ന്‍റ​റി​ല്‍ ജി​ല്ലാ സ്പോ​ര്‍​ട്സ് കൗ​ണ്‍​സി​ലി​ന് കീ​ഴി​ലു​ള്ള ജി​ല്ലാ ഫു​ട്ബോ​ള്‍ അ​ക്കാ​ഡ​മി സി.​എ​ച്ച്.​കു​ഞ്ഞ​മ്പു എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ സ്പോ​ര്‍​ട്സ് കൗ​ണ്‍​സി​ല്‍ പ്ര​സി​ഡ​ന്‍റ് പി.​ഹ​ബീ​ബ് റ​ഹി​മാ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​ഫൈ​ജ അ​ബൂ​ബ​ക്ക​ര്‍ മു​ഖ്യാ​തി​ഥി​യാ​യി.

വാ​ര്‍​ഡ് മെം​ബ​ര്‍ ഇ.​മ​നോ​ജ് കു​മാ​ര്‍, സം​സ്ഥാ​ന സ്‌​പോ​ര്‍​ട്‌​സ് കൗ​ണ്‍​സി​ല്‍ പ്ര​ധി​നി​ധി ടി.​വി.​ബാ​ല​ന്‍, ജി​ല്ലാ സ്‌​പോ​ര്‍​ട്‌​സ് കൗ​ണ്‍​സി​ല്‍ എ​ക്‌​സി​ക്യൂ​ട്ടീ​വ് അം​ഗം പി.​അ​നി​ല്‍, ജി​ല്ലാ സ്‌​പോ​ര്‍​ട്‌​സ് കൗ​ണ്‍​സി​ല്‍ എ​ക്‌​സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളാ​യ പ​ള്ളം നാ​രാ​യ​ണ​ന്‍, ടി.​വി.​കൃ​ഷ്ണ​ന്‍, ജി​ല്ലാ സ്‌​പോ​ര്‍​ട്‌​സ് ഓ​ഫീ​സ​ര്‍ എം.​എ​സ്.​സു​ദീ​പ് ബോ​സ്, ല​ത്തീ​ഫ് എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

ജി​ല്ലാ സ്‌​പോ​ര്‍​ട്‌​സ് കൗ​ണ്‍​സി​ല്‍ സെ​ക്ര​ട്ട​റി കെ.​വി.​സു​രേ​ന്ദ്ര​ന്‍ സ്വാ​ഗ​ത​വും ജി​ല്ലാ സ്‌​പോ​ര്‍​ട്‌​സ് കൗ​ണ്‍​സി​ല്‍ വൈ​സ്പ്ര​സി​ഡ​ന്‍റ് പി.​പി.​അ​ശോ​ക​ന്‍ ന​ന്ദി​യും പ​റ​ഞ്ഞു.പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​മാ​യ ഹി​ന്ദു​സ്ഥാ​ന്‍ എ​യ്റോ​നോ​ട്ടി​ക്സ് ലി​മി​റ്റ​ഡി​ന്‍റെ 2020-21 വ​ര്‍​ഷ​ത്തെ സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​താ ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് ചെ​മ്മ​നാ​ട് പ​ഞ്ചാ​യ​ത്തി​ലെ കോ​ളി​യ​ടു​ക്കം രാ​ജീ​വ് ഗാ​ന്ധി സ്റ്റേ​ഡി​യ​ത്തി​നു കൈ​മാ​റി​യി​ട്ടു​ള്ള സ്പോ​ര്‍​ട്സ് അ​മി​നി​റ്റി സെ​ന്‍റ​റി​ല്‍ ആ​ദ്യ​ഘ​ട്ട​മാ​യി ജി​ല്ലാ സ്പോ​ര്‍​ട്സ് കൗ​ണ്‍​സി​ലി​ന്‍റെ കീ​ഴി​ല്‍ ജി​ല്ലാ അ​ത്ല​റ്റി​ക് അ​ക്കാ​ദ​മി പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ചി​രു​ന്നു​വെ​ങ്കി​ലും കാ​യി​ക താ​ര​ങ്ങ​ളു​ടെ കു​റ​വ് കാ​ര​ണം അ​ക്കാ​ദ​മി വ​യ​നാ​ട് ജി​ല്ല​യി​ലേ​ക്ക് മാ​റു​ക​യു​ണ്ടാ​യി.

പി​ന്നീ​ട് ജി​ല്ലാ സ്പോ​ര്‍​ട്സ് കൗ​ണ്‍​സി​ല്‍ ഭ​ര​ണ സ​മി​തി​യു​ടെ നി​ര​ന്ത​ര​മാ​യ ഇ​ട​പെ​ട​ലി​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​ണ് ഇ​പ്പോ​ള്‍ ജി​ല്ലാ ഫു​ട്ബോ​ള്‍ അ​ക്കാ​ഡ​മി യാ​ഥാ​ര്‍​ഥ്യ​മാ​യി​രി​ക്കു​ന്ന​ത്.