കോ​​ട്ട​​യം ജി​​ല്ല​​യ്ക്ക് 75-ാം പി​​റ​​ന്നാ​​ള്‍
Wednesday, June 26, 2024 11:20 PM IST
കോ​​ട്ട​​യം: കോ​​ട്ട​​യം ജി​​ല്ല​​യ്ക്ക് എ​​ഴു​​പ​​ത്ത​​ഞ്ചാം പി​​റ​​ന്നാ​​ള്‍. 1949 ജൂ​​ലൈ ഒ​​ന്നി​​ന് കോ​​ട്ട​​യം ജി​​ല്ല രൂ​​പീ​​കൃ​​ത​​മാ​​യ​​പ്പോ​​ള്‍ എ​​റ​​ണാ​​കു​​ളം, പ​​ത്ത​​നം​​തി​​ട്ട, ഇ​​ടു​​ക്കി ജി​​ല്ല​​യു​​ടെ പ്ര​​ദേ​​ശ​​ങ്ങ​​ള്‍ ഉ​​ള്‍​പ്പെ​​ട്ടി​​രു​​ന്നു. ലാ​​ന്‍​ഡ് ഓ​​ഫ് ലേ​​ക്‌​​സ്, ലാ​​ന്‍​ഡ് ഓ​​ഫ് ലെ​​റ്റേ​​ഴ്‌​​സ്, ലാ​​ന്‍​ഡ് ഓ​​ഫ് ലാ​​റ്റ​​ക്‌​​സ് എ​​ന്നീ വി​​ശേ​​ഷ​​ണ​​ങ്ങ​​ളു​​ള്ള കോ​​ട്ട​​യ​​ത്തി​​ന് ത​​ന​​താ​​യ ച​​രി​​ത്ര​​വും പാ​​ര​​മ്പ​​ര്യ​​വു​​മു​​ണ്ട്. കാ​​യ​​ലും കു​​ട്ട​​നാ​​ടും ഇ​​ട​​നാ​​ടും മ​​ല​​നാ​​ടും അ​​തി​​രി​​ടു​​ന്ന ജി​​ല്ല​​യു​​ടെ ഭൂ​​മി​​ശാ​​സ്ത്ര​​ത്തി​​നു​​മു​​ണ്ട് സ​​വി​​ശേ​​ഷ​​ത. അ​​ച്ച​​ടി​​പ്പെ​​രു​​മ​​യു​​ള്ള കോ​​ട്ട​​യ​​ത്തി​​ന്‍റെ സം​​സാ​​ര​​വും അ​​ച്ച​​ടി ഭാ​​ഷ​​യി​​ലാ​​ണ്.

ജൂ​​ലൈ ഒ​​ന്നി​​ന് ക​​ലാ​​പ​​രി​​പാ​​ടി​​ക​​ളും നൈ​​റ്റ്‌​​ലൈ​​ഫും ഫു​​ഡ്ഫെ​​സ്റ്റും അ​​ട​​ക്ക​​മു​​ള്ള പ​​രി​​പാ​​ടി​​ക​​ളോ​​ടെ നി​​റ​​പ്പ​​കി​​ട്ടാ​​ക്കാ​​നു​​ള്ള തീ​​രു​​മാ​​ന​​ത്തി​​ലാ​​ണ് ജി​​ല്ലാ ഭ​​ര​​ണ​​കൂ​​ടം. ആ​​ഘോ​​ഷ​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് ജി​​ല്ലാ ക​​ള​​ക്ട​​ര്‍ വി. ​​വി​​ഗ്നേ​​ശ്വ​​രി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ല്‍ ച​​ര്‍​ച്ച​​ക​​ള്‍ ന​​ട​​ത്തി.

ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് കെ.​​വി. ബി​​ന്ദു, പോ​​ലീ​​സ് മേ​​ധാ​​വി കെ. ​​കാ​​ര്‍​ത്തി​​ക്, സ​​ബ് ക​​ള​​ക്ട​​ര്‍ ഡി. ​​ര​​ഞ്ജി​​ത്ത്, എ​​ഡി​​എം ബീ​​ന പി. ​​ആ​​ന​​ന്ദ് എ​​ന്നി​​വ​​ര്‍ പ​​ങ്കെ​​ടു​​ത്തു.