ചൂ​ണ്ട​ച്ചേ​രി​യി​ല്‍ ലോ ​കോ​ള​ജ്: നി​യ​മ​സ​ഭ​യി​ല്‍ ആ​വ​ശ്യ​മു​ന്ന​യി​ച്ച് മാ​ണി സി. ​കാ​പ്പ​ന്‍ എം​എ​ൽ​എ
Friday, June 28, 2024 4:57 AM IST
പാ​ലാ: ചൂ​ണ്ട​ച്ചേ​രി എ​ന്‍​ജി​നി​യ​റിം​ഗ് കോ​ള​ജി​നോ​ടും കേ​റ്റ​റിം​ഗ് കോ​ള​ജി​നോ​ടും അ​നു​ബ​ന്ധ​മാ​യി പാ​ലാ​യി​ല്‍ ലോ ​കോ​ള​ജ് അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​മു​യ​ര്‍​ത്തി മാ​ണി സി. ​കാ​പ്പ​ന്‍ എം​എ​ല്‍​എ.

പാ​ലാ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ചൂ​ണ്ട​ച്ചേ​രി​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളോ​ട് ചേ​ര്‍​ന്ന് ലോ ​കോ​ള​ജി​ന് രൂ​പ​ത സ​ര്‍​ക്കാ​രി​ല്‍ അ​പേ​ക്ഷ സ​മ​ര്‍​പ്പി​ച്ചി​രു​ന്നു.

ഇ​തു​വ​രെ​യും വി​ഷ​യ​ത്തി​ല്‍ അ​നു​കൂ​ല തീ​രു​മാ​നം ഉ​ണ്ടാ​യിട്ടി​ല്ലെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി​
യാ​ണ് എം​എ​ല്‍​എ ലോ ​കോ​ള​ജ് അ​നു​വ​ദി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം നി‍​യ​മ​സ​ഭ​യി​ല്‍ ഉ​യ​ര്‍​ത്തി​യ​ത്.
നി​യ​മ​സ​ഭ​യി​ലെ ധ​നാ​ഭ്യ​ര്‍​ഥ​ന ച​ര്‍​ച്ച​യി​ല്‍ പ​ങ്കെ​ടു​ത്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മാ​ണി സി. ​കാ​പ്പ​ന്‍.