പ​​ല നി​​റ​​ത്തി​​ലും ത​​ര​​ത്തി​​ലും തു​​ണി; യൂ​​ണി​​ഫോം എ​​ന്നു പ​​റ​​യാ​​ന്‍ വ​​യ്യ
Friday, June 28, 2024 5:25 AM IST
കോ​​ട്ട​​യം: ഓ​​ണം എ​​ത്തി​​യാ​​ലും സ്‌​​കൂ​​ള്‍ യൂ​​ണി​​ഫോം തു​​ണി വി​​ത​​ര​​ണം തീ​​രു​​മെ​​ന്നു തോ​​ന്നു​​ന്നി​​ല്ല. ഒ​​രേ ക്ലാ​​സി​​ല്‍ യൂ​​ണി​​ഫോം ഉ​​ള്ള​​വ​​രും ഇ​​ല്ലാ​​ത്ത​​വ​​രു​​മു​​ണ്ട്. പ​​ല​​ത​​രം തു​​ണി വി​​ത​​ര​​ണ​​ത്തി​​ന് വ​​ന്ന​​തോ​​ടെ യൂ​​ണി​​ഫോം എ​​ന്നു പ​​റ​​യാ​​ന്‍ പ​​റ്റാ​​ത്ത​​വി​​ധം നി​​റ​​ത്തി​​ല്‍ വ്യ​​ത്യാ​​സ​​മു​​ണ്ട്.

പാ​​ന്‍റ്സി​​ന് തു​​ണി കി​​ട്ടി​​യ​​വ​​ര്‍​ക്ക് ഷ​​ര്‍​ട്ടി​​ല്ല. പാ​​വാ​​ട​​ത്തു​​ണി കി​​ട്ടി​​യ​​വ​​ര്‍​ക്ക് ഷ​​ര്‍​ട്ട് തു​​ണി കി​​ട്ടി​​യി​​ല്ല. കൈ​​ത്ത​​റി സം​​ഘ​​ങ്ങ​​ളി​​ല്‍​നി​​ന്ന് ക​​രാ​​റി​​ലാ​​ണ് സ​​ര്‍​ക്കാ​​ര്‍ യൂ​​ണി​​ഫോം തു​​ണി വാ​​ങ്ങു​​ന്ന​​ത്. സ​​ര്‍​ക്കാ​​ര്‍ പ​​ണം കൊ​​ടു​​ക്കാ​​ത്ത​​തി​​നാ​​ല്‍ ഇ​​നി തു​​ണി ന​​ല്‍​കേ​​ണ്ടെ​​ന്ന നി​​ല​​പാ​​ടി​​ലാ​​ണ് നെ​​യ്ത്ത് സം​​ഘ​​ങ്ങ​​ള്‍.

വേ​​ന​​ല്‍ അ​​വ​​ധി​​ക്കാ​​ല​​ത്ത് എ​​ത്തി​​യ തു​​ണി​​യു​​ടെ നി​​റ​​ത്തി​​ലും മേ​​ന്‍​മ​​യി​​ലും നി​​ന്ന് വ്യ​​ത്യ​​സ്ത​​മാ​​ണ് സ്‌​​കൂ​​ള്‍ തു​​റ​​ന്ന​​ശേ​​ഷം എ​​ത്തി​​ക്കൊ​​ണ്ടി​​രി​​ക്കു​​ന്ന തു​​ണി.

ഒ​​ന്നു​​മു​​ത​​ല്‍ ഏ​​ഴു​​വ​​രെ സ​​ര്‍​ക്കാ​​ര്‍ സ്‌​​കൂ​​ള്‍ കു​​ട്ടി​​ക​​ള്‍​ക്കും ഒ​​ന്നു​​മു​​ത​​ല്‍ നാ​​ലാം ക്ലാ​​സ് വ​​രെ എ​​യ്ഡ​​ഡ് സ്‌​​കൂ​​ള്‍ കു​​ട്ടി​​ക​​ള്‍​ക്കു​​മാ​​യി ര​​ണ്ട് ജോ​​ഡി വീ​​തം കൈ​​ത്ത​​റി​​ത്തു​​ണി​​യാ​​ണ് സൗ​​ജ​​ന്യ​​മാ​​യി ന​​ല്‍​കു​​ന്ന​​ത്. തെ​​ക്ക​​ന്‍ ജി​​ല്ല​​ക​​ളി​​ല്‍ ഹാ​​ൻ​​ടെ​​ക്സും വ​​ട​​ക്ക​​ന്‍ ജി​​ല്ല​​ക​​ളി​​ല്‍ ഹാ​​ന്‍​വീ​​വു​​മാ​​ണ് തു​​ണി എ​​ത്തി​​ക്കു​​ന്ന​​ത്.