അ​രു​വി​ത്തു​റ കോ​ള​ജി​ൽ എ​സി​സി​എ ഓ​റി​യ​ന്‍റേ​ഷ​ൻ പ്രോ​ഗ്രാം
Tuesday, June 25, 2024 4:14 PM IST
അ​രു​വി​ത്തു​റ: സെ​ന്‍റ് ജോ​ർ​ജസ് കോ​ള​ജി​ൽ ബി​കോം കോ​ഴ്‌​സി​നൊ​പ്പം ആ​രം​ഭി​ക്കു​ന്ന എ​സി​സി​എ കോ​ഴ്സി​ൽ പ​ങ്കെ​ടു​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ര​ക്ഷി​താ​ക്ക​ൾ​ക്കും ഓ​റി​യ​ന്‍റേ​ഷ​ൻ പ്രോ​ഗ്രാം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. 27ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് സെ​ൽ​ഫ് ഫി​നാ​ൻ​സിം​ഗ് വി​ഭാ​ഗം ഓ​ഡി​റ്റോ​റി​യ​ത്തി​ലാ​ണ് പ്രോ​ഗ്രാം നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്.

ലോ​ക​ത്തെ 150 ഓ​ളം രാ​ജ്യ​ങ്ങ​ളി​ല്‍ അം​ഗീ​ക​രി​ക്ക​പ്പെ​ട്ട അ​ക്കൗ​ണ്ടിം​ഗ്‌ യോ​ഗ്യ​ത​യാ​ണ് എ​സി​സി​എ. ഈ ​മേ​ഖ​ല​യി​ലെ മു​ൻ​നി​ര സ്ഥാ​പ​ന​മാ​യ ഐ​എ​സ്‌​ഡി​സി ലേ​ണിം​ഗു​മാ​യി ചേ​ര്‍​ന്ന് ഒ​ൻ​പ​ത് പേ​പ്പ​ര്‍ വ​രെ പ​രീ​ക്ഷ​യോ​ടെ​യാ​ണ് കോ​ഴ്സ് ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്.

ഒ​ന്നും ര​ണ്ടും വ​ര്‍​ഷ ബി​രു​ദ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും പി​ജി ഒ​ന്നാം വ​ര്‍​ഷ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും കോ​ഴ്സി​നാ​യി അ​പേ​ക്ഷി​ക്കാം. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക്‌ www.sgcaruvithura.ac.in എ​ന്ന വെബ്‌സൈറ്റിൽ നിന്നോ 9447028664 എ​ന്ന ഫോ​ൺ ന​മ്പ​റി​ലോ വി​ളി​ച്ച് വി​വ​ര​ങ്ങ​ൾ അ​റി​യാം.