സൈബർ തട്ടിപ്പ്: പരാതി നൽകി അഡീഷണൽ ചീഫ് സെക്രട്ടറി
Wednesday, February 5, 2025 4:01 AM IST
തിരുവനന്തപുരം: ധനവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി എ. ജയതിലകിന്റെ പേരിൽ സൈബർ തട്ടിപ്പ്. ജയതിലകിന്റേതെന്ന പേരിൽ പണം ആവശ്യപ്പെട്ടുള്ള വ്യാജ വാട്ട്സാപ്പ് കോളുകളും സന്ദേശങ്ങളുമാണ് പ്രചരിക്കുന്നത്.
ഇക്കാര്യം ചൂണ്ടിക്കാട്ടി ജയതിലക് ആഭ്യന്തര വകുപ്പിന് പരാതി നൽകി. ധനകാര്യ വകുപ്പിലെ ഉദ്യോഗസ്ഥർക്കാണ് ഇത്തരത്തിൽ വ്യാജ സന്ദേശങ്ങൾ ലഭിക്കുന്നതെന്നും അവർ ഇക്കാര്യം തന്റെ ശ്രദ്ധയിൽപ്പെടുത്തിയെന്നും അന്വേഷിച്ച് നടപടിയെടുക്കണമെന്നാണ് അദ്ദേഹം പരാതിയിൽ പറഞ്ഞിട്ടുള്ളത്. തന്നെ അപകീർത്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണിതെന്ന് ജയതിലക് ചൂണ്ടിക്കാട്ടി.