മദ്യനയം ചർച്ച ചെയ്യണമെന്നു ആർജെഡി
Wednesday, February 5, 2025 1:51 AM IST
തിരുവനന്തപുരം: സർക്കാരിന്റെ മദ്യനയം ഇടതുമുന്നണി വിശദമായി ചർച്ച ചെയ്യണമെന്നും ഇതിനായി അടിയന്തരമായി മുന്നണി യോഗം വിളിക്കണമെന്നും ആർജെഡി. ഇതുസംബന്ധിച്ച് ഇടതുമുന്നണി കണ്‍വീനർ ടി.പി. രാമകൃഷ്ണനു സെക്രട്ടറി വർഗീസ് ജോർജ് ഇന്നലെ കത്തു നൽകി.
ഇടതുമുന്നണി കൂടുന്നതുവരെ പാലക്കാട് എലപ്പുള്ളിയിൽ ബ്രൂവറിയുടെ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകരുതെന്നും കത്തിൽ ആർജെഡി ആവശ്യപ്പെട്ടിട്ടുണ്ട്. സിപിഎം ജില്ലാ സമ്മേളനങ്ങൾ ചേരുന്നതിനാലാണു ഇടതുമുന്നണി യോഗം വിളിക്കാൻ വൈകുന്നത്.
മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും സമ്മേളനത്തിരക്കിലാണ്.
ഈ സാഹചര്യത്തിൽ ഇവരുടെ കൂടി സമയം ലഭിക്കുന്നതിനനുസരിച്ചാകും ഇടതുമുന്നണി യോഗം വിളിക്കുക.