കേന്ദ്രബജറ്റിൽ കർഷക വഞ്ചന: രാഷ്ട്രീയ കിസാന്‍ മഹാസംഘ്
Wednesday, February 5, 2025 4:00 AM IST
കൊച്ചി: കർഷകവഞ്ചന ആവർത്തിക്കുന്നതാണ് കേന്ദ്രബജറ്റെന്ന് കര്‍ഷക സംഘടനകളുടെ ദേശീയ ഐക്യവേദിയായ രാഷ്ട്രീയ കിസാന്‍ മഹാസംഘ്.
ഉദ്യോഗസ്ഥര്‍ക്കും ഉത്തരേന്ത്യന്‍ വന്‍കിട ലോബികള്‍ക്കും സംരക്ഷണമൊരുക്കുന്നതും തെരഞ്ഞെടുപ്പുകൾ ലക്ഷ്യം വച്ച് തന്ത്രങ്ങള്‍ ആവിഷ്കരിക്കുന്നതുമായ ബജറ്റ് നിര്‍ദേശങ്ങളില്‍ കര്‍ഷകവിരുദ്ധ സമീപനമാണു കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്.
ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളോട് കേന്ദ്രസർക്കാർ ബജറ്റിൽ കാണിച്ചിരിക്കുന്ന കടുത്ത അവഗണന വെല്ലുവിളികൾ ഉയർത്തുന്നതാണ്.
കര്‍ഷകവിരുദ്ധമായ കേന്ദ്രബജറ്റ് രാജ്യത്തിന്റെ തകര്‍ന്നുകൊണ്ടിരിക്കുന്ന കാര്‍ഷിക സമ്പദ്ഘടനയ്ക്ക് ഇരട്ടിപ്രഹരമാകുമെന്ന് സംസ്ഥാന സമിതി ചൂണ്ടിക്കാട്ടി. രാഷ്ട്രീയ കിസാന്‍ മഹാസംഘിന്റെ ആഭിമുഖ്യത്തില്‍ നടന്ന കേന്ദ്രബജറ്റ് അവലോകനത്തില്‍ ചെയര്മാന് അഡ്വ. ബിനോയ് തോമസ് അധ്യക്ഷത വഹിച്ചു. സൗത്ത് ഇന്ത്യ കണ്‍വീനര്‍ അഡ്വ. വി.സി. സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു.
നാഷണല്‍ കോ-ഓര്‍ഡിനേറ്റര്‍ അഡ്വ. കെ.വി. ബിജു വിഷയാവതരണം നടത്തി. ജയിംസ് വടക്കന്‍, ജോയി കണ്ണഞ്ചിറ, റസാഖ് ചൂരവേലി, താഷ്കന്റ് പൈകട, മുതലാംതോട് മണി, ജോര്‍ജ് സിറിയക്, ജിനറ്റ് മാത്യു, പ്രഫ. ജോസുകുട്ടി ഒഴുകയില്‍, പി.ജെ.ജോണ്‍ മാസ്റ്റര്‍, റോസ് ചന്ദ്രന്, ആയാംപറമ്പ് രാമചന്ദ്രന്, റോജര്‍ സെബാസ്റ്റ്യന്‍, ജോബിള്‍ വടാശേരി, വര്‍ഗീസ് കൊച്ചുകുന്നേല്‍ എന്നിവര്‍ പ്രസംഗിച്ചു.