ബോബി ചെമ്മണൂരിന് ജയിലിൽ വഴിവിട്ട സഹായം; എട്ടു പേർക്കെതിരേ കേസ്
Wednesday, February 5, 2025 1:51 AM IST
കാക്കനാട് : ബോബി ചെമ്മണൂരിന് കാക്കനാട് ജില്ലാ ജയിലിൽ വഴിവിട്ട സഹായം നൽകിയെന്ന പരാതിയിൽ ഡിഐജി അടക്കം എട്ടു പേർക്കെതിരേ ഇൻഫോപാർക്ക് പോലീസ് കേസെടുത്തു.
ഡിഐജി പി. അജയകുമാർ, കാക്കനാട് ജില്ലാ ജയിലിലെ മുൻ സൂപ്രണ്ട്രായ രാജു ഏബ്രഹാം, കണ്ടാലറിയാവുന്ന നാലു പുരുഷന്മാർ, രണ്ടു സ്ത്രീകൾ എന്നിവരെ പ്രതി ചേർത്താണു കേസെടുത്തത്. പ്രിസൺസ് കറക്ഷൻസ് മാനേജ്മെന്റ് ആക്ടിലെ സെക്ഷൻ 86(1) പ്രകാരമാണ് ഇവർക്കെതിരേ നിയമനടപടി സ്വീകരിച്ചിട്ടുള്ളതെന്ന് ഇൻഫോപാർക്ക് ഇൻസ്പെക്ടർ സജീവ് കുമാർ പറഞ്ഞു.