ഫാ. ജോൺസൺ കല്ലിടിക്കിൽ എംഎസ്എഫ്എസ് സുപ്പീരിയർ ജനറൽ
Wednesday, February 5, 2025 4:00 AM IST
കോഴിക്കോട്: എംഎസ്എഫ്എസ് സന്യാസ സമൂഹത്തിന്റെ സുപ്പീരിയർ ജനറലായി ഫാ. ജോൺസൺ കല്ലിടിക്കിൽ തെരഞ്ഞെടുക്കപ്പെട്ടു.
താമരശേരി രൂപതയിലെ വേനപ്പാറ ഹോളി ഫാമിലി ഇടവകയിൽപ്പെട്ട പരേതരായ കല്ലിടിക്കിൽ പാപ്പച്ചന്റെയും അന്നക്കുട്ടിയുടെയും മകനാണ്. സഭയുടെ അസിസ്റ്റന്റ് സുപ്പീരിയർ ജനറലായിരുന്നു. കിഴക്കൻ ആഫ്രിക്കൻ പ്രോവിൻസിന്റെ തലവനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 34 രാജ്യങ്ങളിൽ എംഎസ്എഫ്എസ് സഭ പ്രവർത്തിക്കുന്നുണ്ട്.