ഒ​റ്റ​പ്പാ​ലം: പു​തി​യ കോ​ട​തി​സ​മു​ച്ച​യം ക​ണ്ണി​യം​പുറ​ത്ത് സ്ഥാ​പി​ക്കു​ന്ന​തി​നു ന​ട​പ​ടി​ക​ൾ തു​ട​ങ്ങി. കാ​ഞ്ഞി​ര​പ്പു​ഴ ജ​ല​സേ​ച​ന​പ​ദ്ധ​തി​യു​ടെ ക​ണ്ണി​യം​പു​റ​ത്തെ സ്ഥ​ല​ത്താ​ണ് പ​ദ്ധ​തി​വ​രു​ന്ന​ത്. ഇ​തി​നാ​വ​ശ്യ​മാ​യ സ്ഥ​ലം​വി​ട്ടു​ന​ൽ​കാ​ൻ ഉ​പാ​ധി​ക​ളോ​ടെ റ​വ​ന്യൂ​വ​കു​പ്പ് ഉ​ത്ത​ര​വി​ട്ടി​ട്ടു​ണ്ട്.

ജ​ല​സേ​ച​ന​വ​കു​പ്പി​ന്‍റെ 70 സെ​ന്‍റ് സ്ഥ​ല​മാ​ണ് കോ​ട​തി​സ​മു​ച്ച​യ നി​ർ​മാ​ണ​ത്തി​നാ​യി കൈ​മാ​റു​ന്ന​ത്. ഉ​ട​മ​സ്ഥാ​വ​കാ​ശം റ​വ​ന്യൂ​വ​കു​പ്പി​ൽ നി​ല​ർ​ത്തി ഭൂ​മി​യു​ടെ കൈ​വ​ശാ​വ​കാ​ശ​മാ​ണ് കൈ​മാ​റാ​ൻ ഉ​ത്ത​ര​വി​ട്ടി​ട്ടു​ള്ള​തെ​ന്ന് കെ. ​പ്രേം​കു​മാ​ർ എം​എ​ൽ​എ അ​റി​യി​ച്ചു.

സ്ഥ​ല​ത്തെ മ​ര​ങ്ങ​ൾ​മു​റി​ക്കാ​ൻ റ​വ​ന്യൂ​വ​കു​പ്പി​ന്‍റെ അ​നു​വാ​ദം വാ​ങ്ങ​ലും, ഒ​പ്പം മു​റി​ക്കു​ന്ന​തി​ന്‍റെ മൂ​ന്നി​ര​ട്ടി വൃ​ക്ഷ​ത്തൈ​ക​ൾ വ​ച്ചു​പി​ടി​പ്പി​ച്ച് പ​രി​പാ​ലി​ക്ക​ല​ടക്ക​മു​ള്ള കാ​ര്യ​ങ്ങ​ളും നി​ർ​വ​ഹി​ക്കേ​ണ്ട​തു​ണ്ട്. സ്ഥ​ലം പ​ണ​യ​പ്പെ​ടു​ത്താ​നോ ഉ​പ​പാ​ട്ട​ത്തി​നോ ന​ൽ​ക​രു​ത് തു​ട​ങ്ങി​യ ഉ​പാ​ധി​ക​ളോ​ടെ​യാ​ണ് സ്ഥ​ലം കൈ​മാ​റ്റം​ചെ​യ്തി​രി​ക്കു​ന്ന​ത്. ഇ​വ​യി​ൽ ഏ​തെ​ങ്കി​ലു​മൊ​ന്നു ലം​ഘി​ച്ചാ​ൽ സ്ഥ​ലം​തി​രി​കെ റ​വ​ന്യൂ​വ​കു​പ്പി​ൽ പു​ന​ർ​നി​ക്ഷി​പ്ത​മാ​കും.

നി​ല​വി​ൽ താ​ലൂ​ക്കോ​ഫീ​സി​ന് സ​മീ​പ​ത്തു​ള്ള ഒ​റ്റ​പ്പാ​ലം കോ​ട​തിക്കെട്ടി​ട​ത്തി​നു ഒ​ന്ന​ര നൂ​റ്റാ​ണ്ടു​കാ​ല​ത്തെ പ​ഴ​ക്ക​മു​ണ്ട്. കാ​ല​പ്പ​ഴ​ക്ക​ത്തി​ന്‍റേ​താ​യ പ്ര​ശ്‌​ന​ങ്ങ​ളും ഈ ​കെ​ട്ടി​ട​ത്തി​ലു​ണ്ട്.

2012ലാ​ണ് പു​തി​യ കോ​ട​തി​സ​മു​ച്ച​യം നി​ർ​മി​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. നി​ല​വി​ലെ കെ​ട്ടി​ടം പൊ​ളി​ച്ച് അ​തേ​സ്ഥ​ല​ത്ത് പു​തി​യ​കെ​ട്ടി​ടം നി​ർ​മി​ക്കാ​നാ​യി 23.35 കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി​യാ​ണ് പ്ര​ഖ്യാ​പി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ, നൂ​റ്റാ​ണ്ടി​ലേ​റെ പ​ഴ​ക്ക​മു​ള്ള കെ​ട്ടി​ടം പൊ​ളി​ക്ക​രു​തെ​ന്നും പു​രാ​വ​സ്തു​വെ​ന്ന നി​ല​യി​ൽ സം​ര​ക്ഷി​ക്ക​ണ​മെ​ന്നും വാ​ദ​മു​യ​ർ​ന്നു.

പൊ​ളി​ച്ചു​പ​ണി​യു​മ്പോ​ൾ സ​മീ​പ​ത്തു​ള്ള സ​ബ് ജ​യി​ലി​ന്‍റെ സു​ര​ക്ഷ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​നാ​വി​ല്ലെ​ന്ന​തും പ്ര​തി​സ​ന്ധി​യാ​യി. പി​ന്നീ​ടാ​ണ് ക​ണ്ണി​യം​പു​റ​ത്തെ ജ​ല​സേ​ച​ന​വ​കു​പ്പി​ന്‍റെ സ്ഥ​ല​ത്തേ​ക്ക് മാ​റ്റാ​ൻ ധാ​ര​ണ​യാ​യ​ത്. സ്ഥ​ലം​വി​ട്ടു​ന​ൽ​കു​ന്ന​തി​ൽ ജ​ല​സേ​ച​ന​വ​കു​പ്പ് എ​തി​ർ​ത്ത​തോ​ടെ വീ​ണ്ടും പ​ദ്ധ​തി​യു​ടെ അം​ഗീ​കാ​രം ത​ട​സ​പ്പെ​ട്ടു. ച​ർ​ച്ച​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പി​ന്നീ​ടാ​ണ് സ്ഥ​ലം വി​ട്ടു​ന​ൽ​കാ​ൻ ധാ​ര​ണ​യാ​വു​ക​യും ഉ​ത്ത​ര​വി​റ​ങ്ങു​ക​യും ചെ​യ്ത​ത്.