ഷൊ​ർ​ണൂ​ർ: വ​നം​വ​കു​പ്പ് ന​ട​പ്പാ​ക്കു​ന്ന ന​ഗ​ര​വ​നം വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​നം പു​ന​രാ​രം​ഭി​ച്ചു. ശു​ചീ​ക​ര​ണ​വും ടി​ക്ക​റ്റ് ന​ൽ​കാ​നു​ള്ള സം​വി​ധാ​ന​വും ഒ​രു​ക്കി. ഉ​ദ്ഘാ​ട​നം​ക​ഴി​ഞ്ഞ് പി​ന്നീ​ട് എ​താ​നും​ദി​വ​സം സൗ​ജ​ന്യ​മാ​യി തു​റ​ന്ന​തൊ​ഴി​ച്ചാ​ൽ പി​ന്നീ​ട് അ​ട​ച്ചി​ടു​ക​യാ​യി​രു​ന്നു.

വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്കും ട്ര​ക്കി​ംഗിന് താ​ത്‌​പ​ര്യ​മു​ള്ള​വ​ർ​ക്കു​മു​ള്ള​താ​ണ് പ​ദ്ധ​തി. കു​ട്ടി​ക​ളു​ടെ പാ​ർ​ക്ക്, ഓ​പ്പ​ൺ ജിം, ​ന​ഴ്‌​സ​റി, ന​ട​പ്പാ​ത, വി​ശ്ര​മകേ​ന്ദ്ര​ങ്ങ​ൾ, പ്ര​വേ​ശ​ന​ക​വാ​ടം എ​ന്നി​വ​യെ​ല്ലാം ഒ​രു​ക്കി​യിട്ടുണ്ട്. പ്ര​വേ​ശ​ന​ക​വാ​ട​വും ചെ​റി​യ കു​ള​വു​മെ​ല്ലാം ത​യ്യാ​റാ​ക്കി​യി​ട്ടു​ണ്ട്. കു​ള​പ്പു​ള്ളി-​ഗു​രു​വാ​യൂ​ർ പാ​ത​യി​ൽ ചു​വ​ന്ന​ഗേ​റ്റി​ൽ വ​നം​വ​കു​പ്പി​ന്‍റെ ഓ​ഫീ​സി​നോ​ടു​ചേ​ർ​ന്നാ​ണ് ന​ഗ​ര​വ​നം.

അ​ന്തി​മ​ഹാ​കാ​ള​ൻ കാ​ടി​നോ​ട് ചേ​ർ​ന്നു​ള്ള 25 ഏ​ക്ക​ർ സ്ഥ​ല​ത്താ​ണ് ന​ഗ​ര​വ​നം​പ​ദ്ധ​തി യാ​ഥാ​ർ​ഥ്യ​മാ​ക്കി​യ​ത്. അ​ഞ്ച് ഘ​ട്ട​ങ്ങ​ളി​ലാ​യി വി​പു​ല​മാ​യ പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കും. അ​ടു​ത്ത ഘ​ട്ട​ത്തി​ൽ സം​സ്ഥാ​ന വ​നം​വ​കു​പ്പി​ന്‍റെ ഫ​ണ്ടു​ൾ​പ്പെ​ടു​ത്തി തു​ട​ർ​പ്ര​വൃ​ത്തി ആ​രം​ഭി​ക്കാ​നാ​ണ് ല​ക്ഷ്യം. പ്രാ​യ​മാ​യ​വ​ർ​ക്കും കു​ട്ടി​ക​ൾ​ക്കും വ്യാ​യാ​മം​ ചെ​യ്യാ​നാ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്കു​മെ​ല്ലാം ഒ​രേ​സ​മ​യം ഉ​പ​യോ​ഗി​ക്കാ​നും വി​ശ്ര​മി​ക്കാ​നും വി​നോ​ദ​ത്തി​നു​മാ​യെ​ത്താ​വു​ന്ന രീ​തി​യി​ലാ​ണ് ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ഒ​രു​കി​ലോ​മീ​റ്റ​റോ​ളം നീ​ള​മു​ള്ള ന​ട​പ്പാ​ത, ഇ​രി​പ്പി​ട​ങ്ങ​ൾ എ​ന്നി​വ​യും ഒ​രു​ക്കി​യി​ട്ടു​ണ്ട്.

പ്ര​ത്യേ​ക​മാ​യി തി​രി​ച്ച ഭൂ​മി​യി​ൽ മ​തി​ൽ​കെ​ട്ടി അ​തി​ന​ക​ത്ത് മു​ള​വേ​ലി നി​ർ​മി​ച്ചാ​ണ് ന​ഗ​ര​വ​ന​ത്തി​ന്‍റെ അ​തി​ർ​ത്തി നി​ർ​ണ​യി​ച്ചി​രി​ക്കു​ന്ന​ത്. പ്ര​ധാ​ന​പാ​ത​യി​ൽ കോ​ൺ​ക്രീ​റ്റി​ൽ നി​ർ​മി​ച്ച മ​ര​ത്തി​നു​മു​ക​ളി​ൽ തൂ​ക്കി​യി​രി​ക്കു​ന്ന ദി​ശാ​ബോ​ർ​ഡും സ്ഥാ​പി​ച്ചി​ട്ടു​ണ്ട്.